തമിഴ്നാട്ടിൽ മന്ത്രിസഭ പുനഃസംഘടന: എസ്.എം. നാസറിനെ ഒഴിവാക്കി; ടി.ആർ.ബി. രാജ പുതിയ മന്ത്രി
text_fieldsചെന്നൈ: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ്.എം. നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടി.ആർ.ബി. രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ പത്തരക്ക് രാജ്ഭവനിലെ ദർബാർ ഹാളിൽ നടക്കും.
മന്നാർഗുഡി നിയമസഭ മണ്ഡലത്തിൽനിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാജ ഡി.എം.കെയിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ടി.ആർ. ബാലുവിന്റെ മകനാണ്. 2021 മേയിൽ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
നാസറിന്റെ മന്ത്രി പദവി നഷ്ടപ്പെടാൻ കാരണം മോശം പ്രകടനമാണെന്ന് പറയപ്പെടുന്നു. സ്റ്റാലിൻ കുടുംബത്തെ വിമർശിക്കുന്ന ധനമന്ത്രി പി.ടി.ആർ. പളനിവേൽ ത്യാഗരാജന്റെ വിവാദ ശബ്ദസന്ദേശം പുറത്തായ സാഹചര്യത്തിൽ ഇദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.