നാല് ക്യാബിനറ്റ് മന്ത്രിമാർ; ഒമ്പത് പുതുമുഖങ്ങൾ, മുഖം മിനുക്കി മോദി സർക്കാർ
text_fieldsന്യൂഡൽഹി: എൻ.ഡി.എ സർക്കാറിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നാല് ക്യാബിനറ്റ് മന്ത്രിമാരുൾപ്പടെ 13 പേർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ മന്ത്രിസഭയിലെ സഹമന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ധർമേന്ദ്ര പ്രധാൻ, പിയുഷ് ഗോയൽ, നിർമല സീതാരാമൻ, മുക്താർ അബ്ബാസ് നഖ്വി എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.
പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്ന ശിവപ്രസാദ് ശുക്ല, അശ്വനികുമാർ ചൗബ, ഡോ. വിരേന്ദ്രകുമാർ, ആനന്ദ് കുമാർ ഹെഗ്ഡെ, രാജ്കുമാർ സിങ്, ഹർദ്ദീപ് സിങ് പുരി, ഗജേന്ദ്ര സിങ് ഷെഖാവത്ത്, സത്യപാൽ സിങ്, അൽഫോൺസ് കണ്ണന്താനം എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവരുടെ വകുപ്പുകൾ പിന്നീട് പ്രഖ്യാപിക്കും.
അതൃപ്തി പരസ്യമാക്കി ശിവസേന സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. മുൻ കേന്ദ്രമന്ത്രി ഉമാഭാരതിയും ചടങ്ങിൽ പെങ്കടുത്തില്ല.
മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങൾ
- വീരേന്ദ്ര കുമാർ (63), ബി.ജെ.പി എം.പി, മധ്യപ്രദേശിലെ കർഷക നേതാവ്, ലോക്സഭയിൽ തികംഗഢ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നു.
- അനന്ത് കുമാർ ഹെഗ്ഡെ (49), കർണാടകയിലെ പ്രബല സമുദായമായ ലിംഗായത് നേതാവ്. ഉത്തര കന്നടയിൽനിന്ന് അഞ്ചു പ്രാവശ്യം എം.പി.
- ഗജേന്ദ്ര സിങ് ശെഖാവത് (49), രാജസ്ഥാനിലെ ജോധ്പുരിൽനിന്നുള്ള ലോക്സഭ എം.പി, കർഷക നേതാവ്.
- രാജ്കുമാർ സിങ് (64), ബിഹാറിലെ അറാ മണ്ഡലത്തിൽനിന്ന് ആദ്യമായി എം.പിയായി. െഎ.എ.എസ് ഉദ്യോഗസ്ഥൻ. മുൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി.
- സത്യപാൽ സിങ് (61), ഉത്തർപ്രദേശിലെ ഭാഗ്പതിൽനിന്നുള്ള ലോക്സഭ എം.പി, 1980 ബാച്ച് െഎ. പി.എസ് ഉദ്യോഗസ്ഥൻ, മുംബൈ പൊലീസ് കമീഷണറായിരുന്നു.
- ശിവ്പ്രതാപ് ശുക്ല (65), ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭ എം.പി.
- അശ്വിനികുമാർ ചൗബെ (64), ബിഹാറിലെ ബുക്സർ എം.പി.
- ഹർദീപ് സിങ് പുരി (65), െഎക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. െഎ.എഫ്.എസ് ഉദ്യോഗസ്ഥൻ. പാർലമെൻറംഗമല്ല.
- അൽഫോൻസ് കണ്ണന്താനം (64): പേരെടുത്ത െഎ.എ.എസ് ഉദ്യോഗസ്ഥൻ, പാർലമെൻറംഗമല്ല.
കാബിനറ്റ് മന്ത്രിമാർ
രാജ്നാഥ് സിങ്: ആഭ്യന്തരം
സുഷമ സ്വരാജ്: വിദേശകാര്യം
അരുൺ െജയ്റ്റ്ലി: ധനകാര്യം, കോർപറേറ്റ് കാര്യം
പിയൂഷ് ഗോയൽ: റെയിൽവേ, കൽക്കരി
നിർമല സീതാരാമൻ: പ്രതിരോധം
മുഖ്താർ അബ്ബാസ് നഖ്വി: ന്യൂനപക്ഷ കാര്യം
നിതിൻ ഗഡ്കരി: റോഡ് ഗതാഗതം, ഹൈേവ, ഷിപ്പിങ്, ജലവിഭവം, നദി വികസനം, ഗംഗ പുനരുജ്ജീവനം
സുരേഷ് പ്രഭു: വാണിജ്യം, വ്യവസായം
ഡി.എസ്. സദാനന്ദ ഗൗഡ: സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണം
ഉമാഭാരതി: കുടിവെള്ളം, ശുചീകരണം
രാം വിലാസ് പാസ്വാൻ: ഉപഭോക്തൃ കാര്യം, ഭക്ഷണം, പൊതുവിതരണം
മേനക ഗാന്ധി: സ്ത്രീ, ശിശു സംരക്ഷണം
അനന്തകുമാർ: രാസവസ്തു, വളം, പാർലെമൻററി കാര്യം
രവിശങ്കർ പ്രസാദ്: നിയമം, നീതിന്യായം, ഇലക്ട്രോണിക്സ്, െഎ.ടി
ജെ.പി. നദ്ദ: ആരോഗ്യം, കുടുംബക്ഷേമം
അശോക് ഗജപതി രാജു: സിവിൽ വ്യോമയാനം
അനന്ത് ഗീഥെ: വൻകിട വാണിജ്യം, പൊതുസംരംഭങ്ങൾ
ഹർസിമ്രത് കൗർ ബാദൽ: ഭക്ഷ്യ സംസ്കരണ വ്യവസായം
നരേന്ദ്ര സിങ് തോമർ: ഗ്രാമവികസനം, പഞ്ചായത്തീരാജ്, ഖനനം
ചൗധരി ബിരേന്ദർ സിങ്: ഉരുക്ക്
ജുവൽ ഒാറം:പട്ടികവർഗം
രാധ മോഹൻ സിങ്: കൃഷി, കർഷക ക്ഷേമം
താവർചന്ദ് ഗെലോട്ട്: സാമൂഹിക നീതി, ശാക്തീകരണം
സ്മൃതി ഇറാനി: ടെക്സ്റ്റൈൽസ്, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ്
ഡോ. ഹർഷ് വർധൻ: ശാസ്ത്രം, സാേങ്കതികത, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം
പ്രകാശ് ജാവ്ദേക്കർ: മാനവവിഭവശേഷി വികസനം
ധർമേന്ദ്ര പ്രധാൻ: പെട്രോളിയം, പ്രകൃതി വാതകം, നൈപുണ്യ വികസനം, സംരംഭകത്വം
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ
റാവു ഇന്ദ്രജിത്ത് സിങ്: ആസൂത്രണം, രാസവസ്തു, വളം
സന്തോഷ് കുമാർ ഗാങ്വാർ: തൊഴിൽ, എംേപ്ലായ്മെൻറ്
ശ്രിപദ് യെസോ നായ്ക്: ആയുർേവദ, യോഗ, നാച്ചുറോപതി, യൂനാനി, സിദ്ധ, ഹോമിയോപതി (ആയുഷ്)
അൽഫോൻസ് കണ്ണന്താനം: വിനോദസഞ്ചാരം, ഇലക്ട്രോണിക്സ്, വിവര സാേങ്കതികത
ഡോ. ജിതേന്ദ്ര സിങ്: വടക്കുകിഴക്കൻ പ്രദേശ വികസനം, പ്രധാനമന്ത്രിയുടെ ഒാഫിസ്, പൊതുപരാതി പരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശ ഗവേഷണം
ഡോ. മഹേഷ് ശർമ: സംസ്കാരം, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം
ഗിരിരാജൻ സിങ്: ചെറുകിട:ഇടത്തരം സംരംഭങ്ങൾ
മനോജ് സിൻഹ: കമ്യൂണിക്കേഷൻ, റെയിൽവേ
കേണൽ രാജ്യവർധൻ സിങ് റാത്തോഡ്: യുവജന കാര്യം, കായികം, ഇൻഫർേമഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ്
രാജ്കുമാർ സിങ്: ഉൗർജം, നവീന, പുനരുപയോഗ ഉൗർജം
ഹർപ്രീത് സിങ് പുരി: ഹൗസിങ്, നഗരകാര്യം
സഹമന്ത്രിമാർ
വിജയ് ഗോയൽ: പാർലമെൻററി കാര്യം, സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണം
രാധാകൃഷ്ണൻ പി: ധനകാര്യം, ഷിപ്പിങ്
എസ്.എസ്. അഹ്ലുവാലിയ: കുടിവെള്ളം, ശുചീകരണം
രമേഷ് ചന്ദപ്പ ജിഗജിനഗി: കുടിവെള്ളം, ശുചീകരണം
രാംദാസ് അതാവലെ: സാമൂഹിക നീതി, ശാക്തീകരണം
വിഷ്ണു ദേശായി: ഉരുക്ക്
രാം കൃപാൽ യാദവ്: ഗ്രാമവികസനം
ഹൻസ്രാജ് ഗംഗാറാം ആഹിർ: ആഭ്യന്തരം
ഹരിഭായ് പാർഥിഭായ് ചൗധരി: ഖനനം, കൽക്കരി
രാജൻ ഗോൈഹൻ: റെയിൽവേ
ജനറൽ(റിട്ട.) വി.കെ. സിങ്: വിദേശകാര്യം
പുരുഷോത്തം രൂപാല:കൃഷി, കർഷക ക്ഷേമം, പഞ്ചായത്തീരാജ്
കൃഷ്ണൻ പാൽ: സാമൂഹിക നീതി, ശാക്തീകരണം
ജസ്വന്ത് സിൻഹ സുമൻഭായ് ഭാഭോർ: പട്ടികവർഗം
ശിവ് പ്രസാദ് ശുക്ല: ധനകാര്യം
അശ്വനി കുമാർ ചൗബേയ്: ആരോഗ്യം, കുടുംബേക്ഷമം
സുദർശൻ ഭഗത്: പട്ടികവർഗം
ഉപേന്ദ്ര കുശ്വാഹ്: മാനവവിഭവേശഷി വികസനം
കിരൺ റിജിജു: ആഭ്യന്തരകാര്യം
ഡോ. വിരേന്ദ്ര കുമാർ: സ്ത്രീ:ശിശുക്ഷേമം, ന്യൂനപക്ഷ കാര്യം
അനന്തകുമാർ ഹെഗ്ഡേ: നൈപുണി വികസനം, സംരംഭകത്വം
എം.ജെ. അക്ബർ: വിദേശകാര്യം
സാധ്വി നിരജ്ഞൻ േജ്യാതി: ഭക്ഷ്യസംസ്കരണ വ്യവസായം
െെവ.എസ്. ചൗധരി: ശാസ്ത്രം, സാേങ്കതികത
ജയന്ത് സിൻഹ: സിവിൽ വ്യോമയാനം
ബാബുൽ സുപ്രിയ: വൻകിട വ്യവസായം, പൊതുസംരംഭങ്ങൾ
വിജയ് സാംപ്ല: സാമൂഹിക നീതി, ശാക്തീകരണം
അരുൺ രാം മേഗ്വാൾ: പാർലമെൻററി കാര്യം, ജലവിഭവം, നദിവികസനം, ഗംഗ പുനരുജ്ജീവനം
അജയ് ടാംട: ടെക്സ്റ്റൈൽസ്
കൃഷ്ണരാജ്: കൃഷി, കർഷകക്ഷേമം
മനുക്ഷ് എൽ. മാധവ്യ: റോഡ് ഗതാഗതം, ഹൈവേ, ഷിപ്പിങ്, വളം, രാസവസ്തു
അനുപ്രിയ പേട്ടൽ: ആരോഗ്യം, കുടുംബക്ഷേമം
സി.ആർ. ചൗധരി: ഉപേഭാക്തൃകാര്യം, ഭക്ഷണം, െപാതുവിതരണം, വാണിജ്യം, വ്യവസായം
പി.പി. ചൗധരി: നിയമം, നീതി, കോർപറേറ്റ് കാര്യം
േഡാ. സത്യപാൽ സിങ്: മാനവവിഭവേശഷി വികസനം, ജലവിഭവം, നദിവികസനം, ഗംഗ പുനരുജ്ജീവനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.