Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രമന്ത്രിസഭ...

കേന്ദ്രമന്ത്രിസഭ പുന:സംഘടന ഞായറാഴ്​ച

text_fields
bookmark_border
NarendraModi
cancel

ന്യൂഡൽഹി: കേ​ന്ദ്രമന്ത്രിസഭ പുന:സംഘടന ഞായറാഴ്​ച നടക്കും. ​രാഷ്​ട്രപതിയെ കണ്ട്​ പുന:സംഘടന ഞായാറാഴ്​ച നടത്തുമെന്ന് ​അറിയിച്ചതായാണ്​ വിവരം. ​​പ്രധാനമന്ത്രി നരേന്ദ്രമോദി​ ഉച്ചകോടിക്കായി​ ചൈനയിലേക്ക്​ പോകുന്നതിന്​ മുമ്പായി പുന:സംഘടന നടത്താനാണ്​ നീക്കം.

കേന്ദ്ര മന്ത്രിസഭ പുന:സംഘടനക്ക്​ മുന്നോടിയായി അഞ്ച്​ മന്ത്രിമാർ രാജിവെച്ചിരുന്നു. നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ്​ പ്രതാപ്​ റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിങ്​, ജല വിഭവ സഹമന്ത്രി സഞ്​ജീവ്​ ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ്​ സിങ്​ എന്നിവരും സ്​ഥാനമൊഴിഞ്ഞു. കൂടുതൽ മന്ത്രിമാർ രാജിവെക്കുമെന്ന്​ റിപ്പോർട്ടുകളുണ്ട്​.

2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ന​ട​ക്കേ​ണ്ട, മി​ക്ക​വാ​റും അ​വ​സാ​ന​ത്തെ പു​നഃ​സം​ഘ​ട​ന​യാ​യി​രി​ക്കു​മി​ത്. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യെ​ക്കു​റി​ച്ച ​ ചോ​ദ്യ​ത്തി​ൽ​നി​ന്ന്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ഒ​ഴി​ഞ്ഞു​മാ​റി.  പ്ര​തി​രോ​ധം, ന​ഗ​ര​വി​ക​സ​നം, വ​നം-​പ​രി​സ്​​ഥി​തി എ​ന്നി​ങ്ങ​നെ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ ഒ​ഴി​വു വ​ന്നി​ട്ട്​ ഏ​റെ​ക്കാ​ല​മാ​യി. ​ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി മ​നോ​ഹ​ർ പ​രീ​ക​ർ പോ​യ​ശേ​ഷം പ്ര​തി​രോ​ധ​ത്തി​​​​​​െൻറ ചു​മ​ത​ല​കൂ​ടി വ​ഹി​ക്കു​ക​യാ​ണ്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി. അ​നി​ൽ ദാ​വെ​യു​ടെ നി​ര്യാ​ണ​േ​ത്താ​ടെ വ​നം-​പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും പ്ര​ത്യേ​ക​ മ​ന്ത്രി ഇ​ല്ലാ​താ​യി. വെ​ങ്ക​യ്യ​നാ​യി​ഡു ഉ​പ​രാ​ഷ്​​ട്ര​പ​തിയായതോടെ ന​ഗ​ര​വി​ക​സ​ന വ​കു​പ്പി​നും മ​ന്ത്രി​യി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modindacabinet reshufflemalayalam news
News Summary - Cabinet Reshuffle on Sunday-India news
Next Story