നേപ്പാളിൽ ഇന്ത്യൻ വാർത്ത ചാനലുകൾക്ക് നിരോധനം
text_fieldsകാഠ്മണ്ഡു: ഇന്ത്യൻ ടെലിവിഷൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ അപ്രതീക്ഷിത നിരോധനം. ഇന്ത്യൻ വാർത്താ ചാനലുകൾ നേപ്പാൾ വിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യയുടെ പൊതു വാർത്താ ചാനലായ ദൂർദർശന് വിലക്ക് ബാധകമല്ല.
വൈകുന്നേരം മുതൽ ഇന്ത്യൻ ചാനലുകളുടെ സിഗ്നലുകൾ ഓഫാക്കുകയാണെന്ന് കേബിൾ സേവന ദാതാക്കൾ അറിയിച്ചിരുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ചാനലുകൾ നേപ്പാളിൻെറ പരമാധികാരത്തെയും അന്തസിനെയും ചോദ്യം ചെയ്യുന്നുവെന്നും ഇവ തടയുന്നതിനായി നിയമപരവും രാഷ്ട്രീയവുമായ നയതന്ത്ര മാർഗങ്ങൾ അന്വേഷിക്കുകയാണെന്ന പ്രസ്താവനയുമായി നേപ്പാൾ വാർത്തവിനിമയ-വിതരണ മന്ത്രി യുബരാജ് കത്തീവാദ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം.
പുതിയ ഭൂപടം ഇറക്കിയതുമായി ബന്ധപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഓലിക്കെതിരെ വാർത്തകൾ നൽകുന്നത് അപലപനീയമാണെന്ന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.