Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുരുഗ്രാമിൽ...

ഗുരുഗ്രാമിൽ സഹപ്രവർത്തകർ യുവാവിനെ മർദിച്ച്​ പണം അപഹരിച്ചതായി പരാതി

text_fields
bookmark_border
ഗുരുഗ്രാമിൽ സഹപ്രവർത്തകർ യുവാവിനെ മർദിച്ച്​ പണം അപഹരിച്ചതായി പരാതി
cancel

ഗുരുഗ്രാം: ന്യൂഡൽഹിയിലെ ഗുരുഗ്രാം നഗരത്തിൽ യുവാവിനെ മൂന്ന്​ സഹപ്രവർത്തകർ ചേർന്ന്​ മർദിക്കുകയും ​10000രൂപ അപഹരിക്കുകയും ​െചയ്​തതായി പരാതി. പട്ടൗടിയിൽ കേബിൾ ടി.വി ജോലിക്കാരനായ പ്രദീപ്​ കുമാർ(33)നാണ്​ മർദനമേറ്റത്​. തലക്കു പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്​ച രാത്രി 11മണിക്കു ശേഷമായിരുന്നു സംഭവം.വയലിലിരുന്ന്​ മദ്യപിക്കുകയായിരുന്ന ത​​​െൻറ മൂന്നു സഹപ്രവർത്തകർക്കൊപ്പം ഇരിക്കുകയായിരുന്നു പ്രദീപ്​ കുമാർ. ഇതിനിടെ മൂന്നു പേരും ചേർന്ന്​ തന്നെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നുവെന്നാണ്​ പരാതി. അവർ മുന്നു പേരും മദ്യപിച്ചിരുന്നെങ്കിലും താൻ മദ്യം തൊട്ടിരുന്നില്ല. അൽപ സമയം കഴിഞ്ഞ്​ താൻ വീട്ടിലേക്ക്​ മടങ്ങുകയാണെന്ന്​ പറഞ്ഞപ്പോൾ സഹപ്രവർത്തകരിൽ ഒരാൾ മർദിക്കുകയായിരുന്നു. ബിയർ കുപ്പികൊണ്ട്​ തലക്കടിച്ചതായും വായിൽ മണൽ വാരിയിട്ടതായും യുവാവ്​ പൊലീസിനോട്​ പറഞ്ഞു. 

പ്രദേശവാസികളായ രണ്ടു പേർ പ്രദീപ്​ കുമാറി​​​െൻറ അനുജനെ വിവരമറിയിക്കുകയും ഇയാൾ വന്ന്​ പ്രദീപിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ്​ കേസെടുത്തിട്ടുണ്ടെങ്കിലും ആരേയും അറസ്​റ്റ്​ ചെയ്​തിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsattackmalayalam newsPataudirobbing
News Summary - cable TV service provider in Pataudi, was attacked and robbed by three of his colleague-india news
Next Story