Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ധാർഥയുടെ മരണത്തിൽ...

സിദ്ധാർഥയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്

text_fields
bookmark_border
സിദ്ധാർഥയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന്  പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്
cancel

ബം​ഗ​ളൂ​രു: ക​ഫെ കോ​ഫി ഡേ ​ഉ​ട​മ വി.​ജി. സി​ദ്ധാ​ർ​ഥ​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യി​ക്ക​ത്ത​ക്ക അ​സ്വാ​ഭാ​വി​ക​ത​ക​ളി​ല്ലെ​ന്നും ശ്വാ​സ​കോ​ശ​ത്തി​ല്‍ വെ​ള്ളം ക​ണ്ടെ​ത്തി​യെ​ന്നും പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മം​ഗ​ളൂ​രു വെ​ന്‍ലോ​ക് ജി​ല്ല ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്രാ​ഥ​മി​ക പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട് പൊ​ലീ​സി​ന് കൈ​മാ​റി. ആ​ന്ത​രി​ക അ​വ​യ​വ പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ട് കൂ​ടി ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കൂ​വെ​ന്ന് മം​ഗ​ളൂ​രു ഡി.​സി.​പി ഹ​നു​മ​ന്ത​ര​യ്യ പ​റ​ഞ്ഞു.

രാ​സ​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള മു​ഴു​വ​ന്‍ പ​രി​ശോ​ധ​ന ഫ​ല​വും ല​ഭി​ച്ച​ശേ​ഷം മാ​ത്രം അ​ന്വേ​ഷ​ണ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് പൊ​ലീ​സ്. ജൂ​ലൈ 29ന് ​രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ മം​ഗ​ളൂ​രു നേ​ത്രാ​വ​തി പാ​ല​ത്തി​ല്‍നി​ന്ന് കാ​ണാ​താ​യ സി​ദ്ധാ​ർ​ഥ​യെ മ​രി​ച്ച നി​ല​യി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം പു​ഴ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Autopsyindia newsCafe Coffee DaySidhardha
News Summary - Cafe Coffee Day owner Sidhardha's autopsy - India news
Next Story