സി.എ.ജി റിപ്പോർട്ട് വലിയ തമാശ –ചിദംബരം
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് പരിശോധിച്ച സി.എ.ജിയുടെ റിപ്പോർട്ട് സത്യം ഒളി പ്പിച്ചുവെക്കാൻ വെമ്പൽകൊള്ളുന്ന വലിയ തമാശയാണെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബ രം. ഒരു ഒാഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തേണ്ടതൊന്നും സി.എ.ജി റിപ്പോർട്ടിൽ ഇല്ല.റഫാൽ പോർവിമാന ഇടപാടിലെ വാണിജ്യവശങ്ങളൊന്നും പരിശോധിക്കാത്ത ഉപയോഗശൂന്യമായ റിപ്പോർട്ടാണ് സി.എ.ജിയുടേത്. സൈനിക രഹസ്യാത്മകതയുടെ വശങ്ങൾ പരിശോധിക്കാൻ കഴിയില്ലെന്നു വിശ്വസിക്കാം. എന്നാൽ, കരാറിെൻറ വാണിജ്യപരമായ വശങ്ങൾ പരിശോധിക്കാൻ ഒാഡിറ്റർക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ചിദംബരം ചോദിച്ചു.
സി.എ.ജി പരിശോധിക്കാത്ത വിവിധ വിഷയങ്ങൾ ചിദംബരം ചൂണ്ടിക്കാട്ടി. വ്യോമസേന വാങ്ങുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 126ൽ നിന്ന് 36 ആയി കുറച്ചതിെൻറ ന്യായം എന്താണെന്ന് സി.എ.ജി പരിശോധിച്ചില്ല. 126 വിമാനങ്ങളിലേക്ക് സജ്ജീകരിക്കേണ്ട പടക്കോപ്പുകൾ 36 ലേക്ക് ക്രമീകരിക്കുക വഴി ദാസോക്ക് ഉണ്ടായ സാമ്പത്തികനേട്ടം എന്താണ്? ബാങ്ക്/സർക്കാർ ഗാരണ്ടി, ഫ്രഞ്ച് സർക്കാർ നിയന്ത്രിക്കുന്ന എസ്ക്രോ അക്കൗണ്ട് എന്നിവ വേണ്ടെന്നുവെച്ചതു വഴി ദാസോക്കുള്ള നേട്ടവും ഇന്ത്യക്കുള്ള കോട്ടവും എന്താണെന്നും സി.എ.ജി പരിശോധിച്ചിെല്ലന്നും ചിദംബരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.