കാലിക്കറ്റിൽ പ്ലസ് ടു കഴിഞ്ഞവർക്ക് നാല് സംയോജിത പി.ജി കോഴ്സുകള്‍
text_fieldsതേഞ്ഞിപ്പലം: പ്ലസ് ടു യോഗ്യതയുള്ളവർക്കായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നാല് സംയോജിത പി.ജി കോഴ്സുകള്‍ ആരംഭിക്കുന്നു. ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, എം.എ ഡെവലപ്മെൻറല്‍ സ്റ്റഡീസ് എന്നിവയാണിവ. അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള സംയോജിക കോഴ്‌സിലേക്ക് ആഗസ്റ്റില്‍ പ്രവേശന പരീക്ഷ നടത്തി സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും തുടര്‍ച്ചയായ അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്നതാണ് കോഴ്‌സ്.
ബയോളജി പ്രധാന വിഷയവും ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവ അനുബന്ധ വിഷയങ്ങളായുമുള്ള ബയോസയന്‍സിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ നവീകരിക്കാനും പഠന വകുപ്പ് നടപടി ആരംഭിച്ചു. ആകെ 20 സീറ്റാണ് കോഴ്‌സിലുള്ളത്. അവസാന വര്‍ഷം രാജ്യത്തെ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് അവസരം നല്‍കുമെന്ന് കോഴ്‌സ് കോഓഡിനേറ്റർ ഡോ. വി.എം. കണ്ണന്‍ പറഞ്ഞു.
സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ വരുന്ന ഇൻറഗ്രേറ്റഡ് കെമിസ്ട്രി, ഇൻറഗ്രേറ്റഡ് ഫിസിക്‌സ് എന്നിവക്ക് 15 സീറ്റ് വീതമാണുള്ളത്.പഠനവകുപ്പുകളിലെ പരമ്പരാഗത ബി.എസ്സി -എം.എസ്സി പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായുള്ള പുതുതലമുറ കോഴ്‌സുകളാകും 15 സീറ്റുകളുള്ള ഈ വിഭാഗത്തിലുണ്ടാവുക.
എം.എ ഡെവലപ്‌മെൻറ് സ്റ്റഡീസ് കോഴ്‌സിലേക്ക് ഏത് വിഷയത്തില്‍ പ്ലസ് ടു നേടിയവര്‍ക്കും പ്രവേശന പരീക്ഷ എഴുതാം. 30 സീറ്റാണ് പരിഗണിക്കുന്നത്. െറഗുലര്‍ രീതിയിലുള്ള കോഴ്‌സുകള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരമാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.