കഠ്വ: സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യം ന്യായം -ബാർ കൗൺസിൽ
text_fieldsന്യൂഡൽഹി: കഠ്വക്കേസിൽ ജമ്മുകശ്മീരിലെ അഭിഭാഷകരെ ന്യായീകരിച്ച് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ. കേസിൽ നീതി നടപ്പാക്കുന്നതിന് ജമ്മു കശ്മീർ അഭിഭാഷകർ തടസം നിന്നിട്ടില്ലെന്നും കേസിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്നും ബാർ കൗൺസിൽ സുപ്രീം കോടതിയെ അറിയിച്ചു.
കഠ്വയിൽ എട്ടു വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതികൾക്ക് വേണ്ടി ജമ്മു കശ്മീരിലെ അഭിഭാഷകർ റാലി നടത്തിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതേകുറിച്ച് വിരമിച്ച ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് അേന്വഷണം നടത്തിയിരുന്നു. കശ്മീരിലെ അഭിഭാഷകർക്ക് ക്ലിൻ ചിറ്റ് നൽകുന്ന റിേപ്പാർട്ടാണ് സംഘം നൽകിയതെന്നും ബാർ കൗൺസിൽ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ, കേസിൽ നിയമ നടപടി സ്വീകരിക്കുന്നതിന് തടസം നിന്ന അഭിഭാഷകരെ സുപ്രീം കോടതി ശാസിച്ചിരുന്നു. കുട്ടി അതിക്രൂര പീഡനത്തിനിരയായെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിലുണ്ട്.
പെൺകുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരായ ദീപിക രജാവത് എന്ന അഭിഭാഷക ബാർ കൗൺസിലിൽ നിന്ന് തനിക്ക് ഭീഷണി നേരിടുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ അഭിഭാഷകയുടെ പരാതി വാസ്തവിരുദ്ധമെന്നാണ് ബാർ കൗൺസിൽ കോടതിയെ അറിയിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിൽ നിന്ന് ക്രൈം ബ്രാഞ്ചിനെ തടയുകയോ ഇരയുടെ കുടുംബത്തിനായി ഹാജരാകുന്നതിൽ നിന്ന് അഭിഭാഷകരെ തടയുകയോ ചെയ്തിട്ടിെല്ലന്ന് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ കോടതിയിൽ വ്യക്തമാക്കി.
കേസിൽ നീതി ലഭിക്കണമെങ്കിൽ സി.ബി.െഎ അന്വേഷണം വേണമെന്നും കേസ് കശ്മീരിന് പുറത്തേക്ക് മാറ്റരുതെന്നും ആവശ്യെപ്പട്ട് കോടതിക്ക് മുമ്പാകെ വന്ന ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നേരത്തെ, ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും എന്നാൽ കേസ് കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
വിചാരണയിൽ പ്രതിക്ക് മാത്രമല്ല, ഇരക്കും നീതി ലഭിക്കണമെന്നും എന്തെങ്കിലും തരത്തിൽ നീതി ലഭ്യമാകില്ലെന്ന് തോന്നുകയാണെങ്കിൽ കഠ്വക്ക് പുറത്തേക്ക് കേസ് മാറ്റുമെന്നും സുപ്രീം കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.