കോൾമുറിയൽ കേന്ദ്രസർക്കാർ യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: കോൾ മുറിയൽ സംബന്ധിച്ച്വ്യാപക പരാതികൾ ഉയർന്നതോടെ പാർലമെൻററി സമിതിയുടെയും ട്രായിയുടെയും നേതൃത്വത്തിൽ ടെലികോം ഒാപറേറ്റർമാരുടെ യോഗം വിളിച്ചു. പാർലിമെൻററി സമിതി തലവൻ അനുരാഗ്താക്കുർ എം.പിയുടെ നേതൃത്ത്വത്തിലാണ്നവംബർ 10ന് യോഗം നടക്കുക.
ഇന്ത്യയിലെ മൊബൈൽ സേവനദാതാക്കളുടെ സംഘടനയായ സി.ഒ.എ.െഎ (സെല്ലുലാർ ഒാപറേറ്റേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ) അംഗങ്ങളെയും ജിയോയേും പ്രത്യേകമായാണ്യോഗത്തിന്വിളിച്ചിരിക്കുന്നത്. സി.ഒ.എ.െഎയിലെ മറ്റ്അംഗങ്ങളായ െഎഡിയ, എയർടെൽ, വോഡഫോൺ എന്നിവർക്കെതിരെ പരാതികളുമായി റിലയൻസ്ജിയോ രംഗത്തെത്തിയിരുന്നു.
ഈയൊരു പശ്ചാതലത്തിലാണ് ഇരുവരെയും പ്രത്യേകമായി യോഗത്തിനു വിളിച്ചതെന്നാണ് അറിയുന്നത്. പാർലിമെൻററി സമിതി ജിയോയുടെയും മറ്റ് സേവനദാതാക്കളുടെയും വാദങ്ങൾ കേൾക്കും. അതിനു ശേഷം ഇൗ വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായും ചർച്ച നടത്തും.
രാജ്യത്തെ ടെലികോം രംഗത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്കോൾ മുറിയൽ. ഇൗ വിഷയത്തിൽ മറ്റു സേവനദാതാക്കളെ കുറ്റപ്പെടുത്തി റിലയൻസ് ജിയോ രംഗത്തെത്തിയിരുന്നു. മറ്റ് സേവനദാതാക്കൾ ഇൻറർകോം കണക്ഷൻ നൽകാത്തതാണ്ജിയോയുടെ കോളുകൾ നിരന്തരമായി മുറിയുന്നതിന്കാരണെമന്നാണ്റിലയൻസിൻെറ വാദം. തുടർന്ന് ഇൗ വിഷയത്തിൽ ട്രായ് ഇടപ്പെടുകയും െഎഡിയ, എയർടെൽ, വോഡാഫോൺ എന്നിവർക്ക് 3050 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.