വംശഹത്യാ ആഹ്വാനങ്ങൾ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും, മോദിക്ക് ഇതൊന്നും വിഷയമല്ല -നസറുദ്ദീൻ ഷാ
text_fieldsഇന്ത്യയിൽ നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വംശഹത്യ ശ്രമങ്ങൾ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് പ്രമുഖ നടൻ നസറുദ്ദീൻ ഷാ. ഓൺലൈൻ മാധ്യമമായ 'ദി വയറി'ൽ പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യൻ സംഭവവികാസങ്ങളെ സംബന്ധിച്ച് രൂക്ഷമായ ഭാഷയിൽ നസറുദ്ദീൻ ഷാ പ്രതികരിച്ചത്.
നിലവിലെ സംഭവങ്ങളിൽ അങ്ങേയറ്റം കലി തോന്നുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും ഒരു വിഷയമായി തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംകളെ കൊന്നൊടുക്കാനുള്ള ആഹ്വാനം ശരിക്കും ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണ്. 20 കോടി മുസ്ലിംകൾ അക്രമം ഉണ്ടായാൽ പ്രതിരോധിക്കാൻ ശ്രമിക്കും.
ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണവർ. ഇവിടെ ജനിച്ചു വളർന്നവരാണവർ. നിലവിലുള്ള മുസ്ലിംകൾ മുഗൾ ഭരണകാലത്തെ കുഴപ്പങ്ങൾക്ക് മറുപടി പറയണമെന്ന് ശഠിക്കുന്നത് വിഡ്ഡിത്തമാണ്. നീതിയിലെ വിവേചനം കൂടി വരുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.