ബി.ജെ.പിക്കെതിരെ ഒരുമിക്കാൻ ആഹ്വാനം; മുഖ്യമന്ത്രിമാർക്ക് കത്തെഴുതി മമത
text_fieldsകൊൽക്കത്ത: ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടാൻ പ്രതിപക്ഷകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും കത്തെഴുതി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യം അർഹിക്കുന്ന സർക്കാറിനും ഏകീകൃതവും തത്ത്വാധിഷ്ഠിതവുമായ പ്രതിപക്ഷനിരക്കും വഴിയൊരുക്കാനായി ഒരു യോഗത്തിനും മമത ഇവരെ ക്ഷണിച്ചു.
കേന്ദ്ര അന്വേഷണസംവിധാനങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനും മൂലക്കിരുത്താനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്.
ഇ.ഡി, സി.ബി.ഐ ഡയറക്ടർമാരുടെ കാലാവധി അഞ്ചു വർഷം വരെ നീട്ടാൻ കേന്ദ്രത്തെ പ്രാപ്തമാക്കുന്ന നിയമങ്ങൾ പാസാക്കിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കത്തിൽ മമത സൂചിപ്പിച്ചു. നേരത്തേ, പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്കെതിരായ ശക്തികളെ ഒന്നിപ്പിക്കാൻ മമത പ്രതിപക്ഷ പാർട്ടികൾക്ക് സമാനമായ കത്തെഴുതിയിരുന്നു.
ഐ.എ.എസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രം നിർദേശിക്കുകയും സംസ്ഥാനങ്ങളിൽനിന്ന് അഭിപ്രായം തേടുകയും ചെയ്തതിനു പിന്നാലെയും ബി.ജെ.പിയിതര ഭരണകൂടങ്ങൾക്ക് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.