കേംബ്രിജ് അനലിറ്റിക: രവിശങ്കർ പ്രസാദിനെ കടന്നാക്രമിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ ലക്ഷക്കണക്കിന് കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുേമ്പാൾ നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യാജ വാർത്ത പ്രചരിപ്പിച്ച് നടക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഫേസ്ബുക്കിൽനിന്ന് വ്യക്തിവിവരങ്ങൾ മോഷ്ടിച്ചതായി ആരോപണം നേരിടുന്ന കേംബ്രിജ് അനലിറ്റികയുടെ സേവനം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉപയോഗപ്പെടുത്തിയെന്ന രവിശങ്കർ പ്രസാദിെൻറ ആരോപണത്തിന് മറുപടിയായാണ് ട്വിറ്ററിലൂടെ രാഹുലിെൻറ ആക്രമണം.
സുപ്രീംകോടതിയിൽ 55,000, ഹൈകോടതിയിൽ 37 ലക്ഷം, കീഴ്കോടതികളിൽ 2.6 ലക്ഷം വീതം കേസുകൾ കെട്ടിക്കിടക്കുന്നു. ഹൈകോടതികളിൽ 400 ജഡ്ജിമാരുടെ കുറവുണ്ട്. ഇതിന് പരിഹാരം കാണാൻ മെനക്കെടാതെ നിയമമന്ത്രി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബർ- നവംബർ മാസങ്ങളിൽതന്നെ കോൺഗ്രസ് കേംബ്രിജ് അനലിറ്റികയെ ഉപയോഗിച്ചതായി വാർത്ത വന്നിരുന്നെന്നും ബി.ജെ.പി ആേരാപണമുന്നയിച്ചപ്പോൾ മാത്രമാണ് അവർ അത് നിഷേധിച്ചതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.