ക്യാമ്പ് ബസാറിലെ ബംഗ്ലാേദശി ഹിന്ദുക്കൾ
text_fieldsമടിയയിൽനിന്ന് ഗുവാഹതിയിലേക്കുള്ള മടക്കയാത്രയിലാണ് ബംഗ്ലാദേശി ഹിന്ദുക്കളു ടെ കുടിയേറ്റ കോളനിയായ ക്യാമ്പ് ബസാറിലെത്തിയത്. 1964ൽ അസമിലെത്തിയതിെൻറ രേഖകളുണ്ട ായിട്ടും തെൻറ ഭാര്യ സീതാദേവിയെ പൗരത്വപ്പട്ടികയിൽനിന്ന് പുറത്താക്കിയിരിക്കുന്ന ുവെന്ന് രഹേന്ദ്ര ഹേജാങ് പറഞ്ഞു. ബംഗ്ലാദേശ് പിറവിയെടുക്കുന്നതിന് മുമ്പ് 1964ൽ പൂ ർവ പാകിസ്താനിൽനിന്ന് അച്ഛെൻറ കൈപിടിച്ച് അസമിേലക്ക് അഭയാർഥികളായി വരുേമ്പാൾ തനിക്ക് ഏഴ് വയസ്സാണ്. ബംഗ്ലാദേശിൽനിന്ന് തങ്ങൾക്കൊപ്പം വന്ന പട്ടികജാതി കുടുംബങ്ങൾ ഇൗ കോളനിയിലും ചുറ്റിലുമായുണ്ട്. അസം സർക്കാർ അന്ന് അനുവദിച്ചതാണ് ഇൗ കോളനിയിലെ കുടിലും വളപ്പും. 1964ലെ അതിെൻറ രേഖയും കൈവശമുണ്ട്. അതിനുപുറമെ 1971ലെ രേഖയുമുണ്ടായിട്ടും ഭാര്യ സീതാദേവി പൗരത്വപ്പട്ടികക്ക് പുറത്തായി. സീതാദേവിയുടെ അച്ഛെൻറ അസമിലെ 1971ന് മുമ്പുള്ള രേഖകളൊന്നും ഇല്ല എന്നാണ് കാരണം പറഞ്ഞത്.
അഭയാർഥികളെന്ന നിലയിൽ ഇന്ത്യൻ ഗവ. കുടിയിരുത്തിയപ്പോൾ നൽകിയതാണ് പൗരനെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും. കാലങ്ങളായി വോട്ടു ചെയ്തുവരുന്നവരുമാണ്. ആ അവകാശങ്ങളെല്ലാമാണ് ഇപ്പോൾ ഇല്ലാതാകുന്നത്.
അതേ മുറ്റത്ത് തൊട്ടുചേർന്നുള്ള കുടിലിലേക്ക് കൊണ്ടുപോയി രേജന്ദ്ര മകൻ രാജ്കുമാർ ഹജോങ്ങിനെ വിളിച്ചു. അച്ഛനെപ്പോലെ തന്നെയാണ് മകൻ രാജ്കുമാറിെൻറയും അവസ്ഥ. തനിക്ക് പൗരത്വപ്പട്ടികയിൽ ഇടം കിട്ടിയെങ്കിലും ഭാര്യ കൊനിക ഹജോങ് പട്ടികക്ക് പുറത്തായി. സ്വന്തം അച്ഛെൻറ അസം പാരമ്പര്യത്തിെൻറ രേഖകൾ ഹാജരാക്കാൻ കൊനികക്കും കഴിഞ്ഞില്ല. അച്ഛനെ ഹിയറിങ്ങിനായി കൊണ്ടുപോയിരുന്നു.
ഗ്രാമത്തിലെ ഏതാണ്ടെല്ലാം വീടുകളിലെയും അവസ്ഥ ഇതുതന്നെയാണെന്ന് രാജ്കുമാർ പറഞ്ഞു. ഒാരോ കുടുംബത്തിലും പകുതിപേർ പട്ടികക്ക് പുറത്താണ്. ക്യാമ്പ് ബസാർ അടങ്ങുന്ന സുർജൊഗിരി ഗ്രാമപഞ്ചായത്തിൽനിന്ന് മാത്രം 642 പേർ പൗരത്വപ്പട്ടികയിലില്ല. അച്ഛെൻറ പേര് വന്നിട്ടും 2018ലെ കരട് പട്ടികയിൽ തെൻറ പേര് വന്നിരുന്നില്ല. ഇപ്പോൾ എെൻറ പേരു വന്നെങ്കിലും ഭാര്യയുടെ പേരില്ല. ഇനിയെന്താണ് ചെയ്യുകയെന്ന് ചോദിച്ചപ്പോൾ മറ്റുള്ളവർ ചെയ്യുന്നത് പോലെ തങ്ങളും ചെയ്യുമെന്നായിരുന്നു രാജ്കുമാറിെൻറ പ്രതികരണം.
പൂർവ പാകിസ്താനിൽനിന്ന് അന്ന് വന്ന ഹിന്ദുക്കളിൽ നല്ലൊരു പങ്കും മെച്ചപ്പെട്ട സ്ഥിതിയിലെത്തി അഭയാർഥി കോളനി വിട്ടുപോയെന്ന് രഹേന്ദ്ര പറഞ്ഞു. സാമ്പത്തികമായി അഭിവൃധിയില്ലാത്ത പട്ടികജാതി കുടുംബങ്ങളെല്ലാം അവശേഷിച്ചു. കാര്യമായ വരുമാനമില്ലാത്തതിനാൽ അന്ന് അച്ഛനുണ്ടാക്കിയ കുടിൽ പുതുക്കിപ്പണിയുകയാണ്. ഉള്ള കാശ് നുള്ളിപ്പെറുക്കി അഞ്ചാറ് പ്രാവശ്യം ഹിയറിങ്ങിന് പോയി. ഇനി വിദേശി ട്രൈബ്യൂണലിലാണ് പോകേണ്ടത്. എന്നാൽ, അതിന് വക്കീലിനെ വെക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല തങ്ങളെന്നും ദരിദ്രരായ ഇൗ മനുഷ്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.