'ശശിതരൂർ പ്രധാനമന്ത്രി സ്ഥാനാർഥി' കാമ്പയിൻ പിൻവലിക്കണമെന്ന് തരൂർ
text_fieldsകോഴിക്കോട്: ശശി തരൂരിനെ 2019ലെ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒാൺലൈൻ കാമ്പയിനിങ്ങിനെതിരെ മുൻ കേന്ദ്രമന്ത്രി ശശി തരൂർ. ഫേസ്ബുക്കിലൂടെയാണ് തരൂർ കാമ്പയിനിങ്ങിനെതിരെ രംഗത്തെത്തിയത്.
ശശി തരൂരിനെ കോൺഗ്രസിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പോൾ എന്നയാളാണ് ഒാൺലൈൻ വെബ്സൈറ്റിൽ കാമ്പയിന് തുടക്കമിട്ടത്. ഇതിനോടകം 16000ത്തിലധികം പേർ ഇതിന് പിന്തുണ അറിയിച്ച് കഴിഞ്ഞു. കാമ്പയിനെ അംഗീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നില്ലെന്നാണ് ഫേസ്ബുക്കിൽ ശശി തരൂർ കുറിച്ചിരിക്കുന്നത്.
കാമ്പയിനിങ്ങിനെ കുറിച്ച് ആദ്യം പ്രതികരിേകെണ്ടന്നാണ് തീരുമാനിച്ചത്. എന്നാൽ സംഭവം മാധ്യമങ്ങളിൽ ചർച്ചയായതിനാലാണ് പ്രതികരിക്കുന്നത്. തനിക്കായി കാമ്പയിൻ ആരംഭിച്ച വ്യക്തിയെയും തനിക്ക് പിന്തുണ അറിയിച്ച ആളുകളെയും നന്ദി അറിയിക്കുന്നു എങ്കിലും വ്യക്തിപരമായി താൻ ഇത്തരം കാമ്പയിനുകൾക്ക് എതിരാണെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു. കാമ്പയിൻ പിൻവലിക്കണമെന്ന ആവശ്യവും തരൂർ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.