വർഗീയത കത്തിക്കുന്നു; ബംഗാളിൽ ആര് കൊയ്യും
text_fieldsകൊൽക്കത്ത: സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും ശക്തമായ നിയമസഭ തെരഞ്ഞെടുപ്പിനാണ് ഇത്തവ1ണ പശ്ചിമബംഗാളിൽ കളമൊരുങ്ങുന്നത്. ജയിക്കാൻ വർഗീയവികാരം കത്തിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും പരസ്പരം കുറ്റപ്പെടുത്തുന്നു.
എന്നാൽ, അഴിമതിയും വിലക്കയറ്റവും ഉൾപ്പെടെയുള്ള യഥാർഥ വിഷയങ്ങൾ ജനം ചർച്ചചെയ്യുമെന്നാണ് സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും പ്രതീക്ഷ.
തെൻറ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും കടുത്ത മത്സരമാണ് മുഖ്യമന്ത്രി മമത ബാനർജി നേരിടുന്നത്. ഗുജറാത്തിൽനിന്നുള്ള പാർട്ടിയെന്ന് കുറ്റപ്പെടുത്തിയാണ് അവർ ബി.ജെ.പിയെ ആക്രമിക്കുന്നത്. ആത്മീയ നേതാവായ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രൻറാണ് (ഐ.എസ്.എഫ്) ആണ് ഒടുവിൽ കളത്തിലിറങ്ങിയത്.
ഐ.എസ്.എഫിെൻറ കടന്നുവരവ് ബി.ജെ.പിയെ ആണ് സഹായിക്കുകയെന്ന് തൃണമൂൽ കരുതുന്നു. സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ദീർഘകാലമായി ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയി എം.പി പറഞ്ഞു.
എന്നാൽ, പ്രീണനരാഷ്ട്രീയമാണ് തൃണമൂൽ പയറ്റുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് ആരോപിച്ചു. എല്ലാവരുടെയും വികസനമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തൃണമൂലിെൻറയും ബി.ജെ.പിയുടെയും ദുർഭരണം ജനങ്ങൾക്ക് മടുത്തുവെന്ന് സി.പി.എം നേതാവ് മുഹമ്മദ് സലീം പറഞ്ഞു. ഇത്തവണ ഈ പാർട്ടികൾ വർഗീയ കാർഡാണ് പുറത്തെടുക്കുന്നത്. അഴിമതി, തൊഴിലില്ലായ്മ, ഇന്ധന വിലവർധന എന്നിവ ജനത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ എം.എൽ.എ ബി.ജെ.പിയിൽ
ഹൂഗ്ലി(പശ്ചിമ ബംഗാൾ): ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ. രണ്ടുതവണ എം.എൽ.എയായ ജിതേന്ദ്ര തിവാരിയാണ് പാർട്ടി വിട്ടത്.
പാണ്ഡഭേശ്വറിൽനിന്നാണ് അദ്ദേഹം എം.എൽ.എയായത്. അസൻസോളിലെ മുൻ മേയറുമാണ്. കുറച്ചുകാലമായി പാർട്ടിയിൽ വിമതസ്വരമുയർത്തുന്ന എം.എൽ.എയാണ് ജിതേന്ദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.