ലിംഗനിർണയ കേസുകൾ ലാഘവത്തോടെ കാണാനാവില്ലെന്ന് കോടതി
text_fieldsമുംബൈ: നിയമം ലംഘിച്ച് ഗർഭസ്ഥശിശുവിെൻറ ലിംഗനിർണയം നടത്തുന്നവരോട് ദയ കാണിക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. സംസ്ഥാനത്തെ ഒരു ആശുപത്രിയിൽ ലിംഗനിർണയത്തിനുശേഷം ഗർഭഛിദ്രം നടത്തുെന്നന്ന കേസിൽ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് ടി.വി. നലവാഡെ ഇങ്ങനെ പറഞ്ഞത്.
മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ സോലപുർ ജില്ലയിലെ പാന്ധർപുർ ആശുപത്രിയിലെ ഡോക്ടറാണ് റെയ്ഡിനെത്തിയ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടശേഷം കോടതിയെ സമീപിച്ചത്. ലിംഗനിർണയപരിശോധനക്കിടയിൽ എത്തിയ പൊലീസ് ആശുപത്രിയിൽ ലിംഗനിർണയത്തിനെത്തിയ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ഇതിനായുള്ള ഉപകരണങ്ങളും മറ്റും കണ്ടെടുക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ലിംഗനിർണയവും ഗർഭഛിദ്രവും നടത്തുന്ന അനധികൃത ക്ലിനിക്കുകളും ആശുപത്രികളും പ്രവർത്തിക്കുന്നത് മഹാരാഷ്ട്രയിലാണെന്ന് കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ആരോഗ്യമന്ത്രി പാർലമെൻറിൽ പറഞ്ഞിരുന്നു. മാർച്ച് വരെ സംസ്ഥാനത്ത് 294 കേസുകളാണ് ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്തത്. നിലവിൽ മഹാരാഷ്ട്രയിൽ സ്ത്രീ-പുരുഷ അനുപാതം 600:1000 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.