‘എഴുന്നേറ്റ് നടന്നാൽ കാലു തല്ലിയൊടിക്കും’- ഭിന്നശേഷിക്കാരുടെ പരിപാടിയിൽ കേന്ദ്രമന്ത്രിയുടെ ഭീഷണി
text_fieldsഅൻസോൾ: ഭിന്നശേഷിയുള്ളവർക്കായി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സദസിലുള്ളയാളുടെ കാലു തല്ലിയൊടിക്കുമെന്ന് ഭ ീഷണിപ്പെടുത്തി കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ വിവാദത്തിൽ. ബംഗാളിലെ അൻസോളിൽ ഭിന്നശേഷിക്കാർക്ക് വീൽചെയറും മറ്റ് ഉപകരണങ്ങളും നൽകുന്ന പരിപാടിക്കിടെയാണ് ബാബുൾ സുപ്രിയോയുടെ വിവാദ പ്രസ്താവന.
വേദിയിൽ േകന്ദ്രമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുേമ്പാൾ സദസിനിടയിലൂടെ നടന്ന വ്യക്തിയോട് മൈക്കിലൂടെ കാൽ തല്ലിയൊടിച്ച് ഒരു ക്രച്ചസ് നൽകുമെന്ന് പറയുകയായിരുന്നു. നേരത്തെ മന്ത്രി ഇയാളോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീണ്ടും എഴുന്നേറ്റ് നടന്നതിൽ ക്ഷുഭിതനായ മന്ത്രി കൈചൂണ്ടി ഇരുന്നില്ലെങ്കിൽ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്താണ് നിങ്ങൾക്ക് പറ്റിയത്? എന്തെങ്കിലും പ്രശ്നമുണ്ടോ? മര്യാദക്കിരുന്നില്ലെങ്കിൽ ഒരു കാൽ തല്ലിയൊടിച്ച് നിങ്ങൾക്ക് ഞാനൊരു ക്രച്ചസ് തരും’ - എന്നായിരുന്നു സുപ്രിയോയുടെ ഭീഷണി.
കേന്ദ്രമന്ത്രി വേദിയിൽ നിന്ന് സദസിലുള്ള വ്യക്തിയെ ചൂണ്ടി ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വൈറലായി. ഇയാൾ വീണ്ടും എഴുന്നേറ്റു നടന്നാൽ കാലൊടിച്ച് ഒരു ക്രച്ചസ് കൈമാറണമെന്ന് മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുകയും ചെയ്തു. ശേഷം വേദിയിൽ നിശബ്ദത പടർന്നപ്പോൾ എഴുന്നേറ്റ് നടന്നയാൾക്ക് വേണ്ടി കൈയടിക്കാൻ മന്ത്രി സദസിലുള്ളവരോട് പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് സഹായകമാകുന്ന ഉപകരണങ്ങൾ നൽകുന്നതിന് സാമാജിക് ആധികാരിത ശിബിർ നടത്തിയ പരിപാടിയിൽ ഉദ്ഘാടകനായാണ് ബാബുൾ സുപ്രിയോ എത്തിയത്.
What happened to you? Any problem? I can break one of your legs: Union Minister Babul Supriyo to a man during a program for differently abled people at Nazrul Manch in Asansol #WestBengal pic.twitter.com/cFxpF7K6Pn
— ANI (@ANI) September 18, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.