കോവിഡിന് മരുന്നായി ഗംഗാജലം: ഗവേഷണം നടത്തണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് -19ന് മരുന്നായി ഗംഗാനദിയിലെ വെള്ളം ഉപയോഗിക്കാൻ കഴിയുമോ എന്ന് ഗവേഷണം നടത്തണമെന്ന കേന്ദ്രസർക്കാരിെൻറ അഭ്യർഥന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിരസിച്ചു. ‘‘കോവിഡ് -19 പ്രതിരോധത്തിലാണ് ഇപ്പോൾ തങ്ങളുെട ശ്രദ്ധ മുഴുവൻ. മറ്റ് വിഷയങ്ങളിൽ സമയം പാഴാക്കാൻ ആഗ്രഹമില്ല’’ -ഐ.സി.എം.ആറിനെ ഉദ്ധരിച്ച് ‘ദി പ്രിൻറ്’ റിപ്പോർട്ട് ചെയ്തു.
‘അതുല്യ ഗംഗ’ എന്ന സന്നദ്ധ സംഘടനയാണ് ഗംഗാജലത്തിെൻറ കഴിവ് സംബന്ധിച്ച അവകാശവാദവുമായി രംഗത്തുവന്നത്. കൂടുതൽ ഗവേഷണം ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇവർ കേന്ദ്ര ജല മന്ത്രാലയെത്തയും പ്രധാനമന്ത്രിയുടെ ഓഫിസിനെയും സമീപിക്കുകയായിരുന്നു. മന്ത്രാലയം ഏപ്രിൽ 30നാണ് ഇക്കാര്യമുന്നയിച്ച് ഐ.സി.എം.ആറിന് കത്തെഴുതിയത്.
ഗംഗയിലെ വെള്ളത്തിൽ ഹാനികരമായ ബാക്ടീരിയകളെ കഴിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നും അതുല്യ ഗംഗ അവകാശപ്പെട്ടിരുന്നു. െഎ.ഐ.ടി റൂർക്കി, െഎ.ഐ.ടി കാൺപൂർ, സിഎസ്‌ഐആർ, െഎ.ഐ.ടി.ആർ തുടങ്ങിയ സ്ഥാപനങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇവർ പറയുന്നു. ഏപ്രിൽ 24ന് ശാസ്ത്രജ്ഞരുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നതായി ‘അതുല്യ ഗംഗ’ അംഗം കേണൽ മനോജ് കിശ്വർ പറഞ്ഞു. ഗംഗ ജലത്തിൽ അടങ്ങിയിരിക്കുന്ന, കോവിഡിനെ നേരിടാൻ സഹായകമായ മൂലകങ്ങളെ തിരിച്ചറിയാൻ ഐ.സി.എം.ആറിനെ ചുമതലപ്പെടുത്തണമെന്ന് സിഎസ്‌ഐആർ-നീരി ശാസ്ത്രജ്ഞരാണ് നിർദ്ദേശിച്ചതെന്നും കിശ്വർ പറഞ്ഞു.
ഇത്തരം ഗവേഷണങ്ങൾക്കായി ജൽ ശക്തി മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ച കാര്യം ഐ.സി.എം.ആർ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് വിദഗ്ധയോഗം ചേർന്നുവെങ്കിലും ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. എൻ.ജി.ഒ ഇടപെട്ട് ഏതെങ്കിലും ആശുപത്രിയിൽ ക്ലിനിക്കൽ ട്രയൽ നടത്തുന്നുണ്ടെങ്കിൽ സഹായം ഏർപ്പാടാക്കാമെന്ന് 21 ഗവേഷണ കേന്ദ്രങ്ങളുള്ള, രാജ്യത്തെ സുപ്രധാന ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആർ അധികൃതർ പറഞ്ഞു.
‘‘ഗംഗയിലെ വെള്ളത്തിൽ കാണപ്പെടുന്ന വൈറസിന് കോവിഡിനെ ഇല്ലാതാക്കാൻ കഴിയുമെന്ന വാദത്തിൽ യുക്തിയില്ല. കോവിഡ് ചികിത്സയ്ക്കുള്ള പരീക്ഷണമായിട്ടാണ് ഞങ്ങൾ ഇപ്പോഴും പ്ലാസ്മ തെറാപ്പിയെ പരിഗണിക്കുന്നത്” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
‘‘ഇപ്പോൾ, കോവിഡ് -19 രോഗികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതാണ് മുഖ്യം. ഇതിന് വാക്സിൻ വികസിപ്പിക്കുന്നതിലാണ് ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിേകണ്ടേത്”-ലഖ്‌നൗവിലെ സി.എസ്.ഐ.ആർ-നാഷനൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ശാസ്ത്രജ്ഞൻ പ്രഫ. യു.എൻ. റായ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.