പൂജാരി അർധനഗ്നനായി നിൽക്കുമ്പോൾ ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയാമോ? തൃപ്തി ദേശായി
text_fieldsമുംബൈ: പൂജാരി അർധ നഗ്നനായി ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ഭക്തര്‍ മാത്രം 'മാന്യ'മായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഷിര്‍ദി സായിബാബ സൻസ്താന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് തൃപ്തി ദേശായി രംഗത്തെത്തിതിയിരിക്കുന്നത്.
ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ 'മാന്യ'മായി വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ ക്ഷേത്രത്തിന്‍റെ വിവിധ ഇടങ്ങളിൽ ഹിന്ദി, മറാത്തി, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെ വിമർശിച്ചാണ് തൃപ്തി രംഗത്തെത്തിയത്.
ബോർഡുകൾ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്നും തൃപ്തി ദേശായ് കുറ്റപ്പെടുത്തി.
പാതി നഗ്നരായി നിൽക്കുന്നതിൽ ഭക്തർ എതിർപ്പ് പ്രകടിപ്പിക്കാറില്ല. ഒരു ഭക്തനെയോ ഭക്തയെയോ അവർ ധരിക്കുന്ന വസ്ത്രം നോക്കി അളക്കരുതെന്നും ഭക്തർക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏർപ്പെടുത്തരുതെന്നും അവർ പറഞ്ഞു.
ബോര്‍ഡുകള്‍ ക്ഷേത്ര ട്രസ്റ്റ് അധികാരികള്‍ എടുത്തു മാറ്റണം. ഇല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും മഹാരാഷ്ട്രയില്‍ നേരിട്ടെത്തി ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നും അവർ പറഞ്ഞു.
എന്ത് ധരിക്കണം എന്തു പറയണം എന്നൊക്കെയുള്ള ഓരോരുത്തരുടെയും അവകാശമാണ്. ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. ഒരു ആരാധാനാ സ്ഥലത്തു പോവുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നെല്ലാം ആളുകള്‍ക്കറിയാമെന്നും അവർ പറഞ്ഞു.
അതേസമയം, വസ്ത്രധാരണത്തെക്കുറിച്ച് ട്രസ്റ്റ് അഭ്യർഥന നടത്തുക മാത്രമാണ് ചെയ്തതെന്നും ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടില്ലെന്നും ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.