അംഗ വൈകല്യമുള്ളവർ ഫ്ലൈറ്റ് പറത്തുമോ; സംവരണത്തെ കുറിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാമർശം വിവാദത്തിൽ
text_fieldsഹൈദരാബാദ്: യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിൽ ഭിന്ന ശേഷിക്കാർക്കുള്ള (പി.ഡബ്ല്യു.ഡി) സംവരണത്തിനെതിരെ അഭിപ്രായ പ്രകടനം നടത്തിയതിന് തെലങ്കാന കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥ സ്മിത സബർവാൾ വിവാദത്തിൽ.
ഭിന്നശേഷിയുള്ളവരോട് എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഒരു എയർലൈൻ അംഗവൈകല്യമുള്ള ഒരു പൈലറ്റിനെ നിയമിക്കുമോ? അല്ലെങ്കിൽ വൈകല്യമുള്ള സർജനെ നിങ്ങൾ വിശ്വസിക്കുമോ? ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.ഒ.എസ് എന്നിവയുടെ സ്വഭാവം ദൈർഘ്യമേറിയ സമയം ആളുകളുടെ പരാതികൾ നേരിട്ട് കേൾക്കുക എന്നതാണ്. എന്തുകൊണ്ടാണ് ഈ സേവനത്തിന് സംവരണം ആവശ്യമായി വരുന്നത് എന്നും അവർ എക്സിൽ എഴുതി.
തുടർന്ന് രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദി ട്വീറ്റിനെതിരെ രംഗത്തു വന്നു. ഇത് വളരെ ദയനീയമായ കാഴ്ചയാണ്. ബ്യൂറോക്രാറ്റുകൾ അവരുടെ പരിമിതമായ ചിന്തകളും അവരുടെ പ്രത്യേകാവകാശങ്ങളും ഈ രീതിയിലാണ് പ്രദർശിപ്പിക്കുന്നതെന്ന് അവർ പ്രതികരിച്ചു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ വൈകല്യത്തെക്കുറിച്ച് അടിസ്ഥാനപരമായി അജ്ഞയായിരിക്കുന്നതിൽ അതിശയിക്കുന്നുവെന്നും മിക്ക വൈകല്യങ്ങളും ശാരീരിക ക്ഷമതയെ ബാധിക്കുന്നില്ലെന്നും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കരുണ നന്ദി എക്സിൽ എഴുതി.
2023 ബാച്ച് ഐ.എ.എസ് ഓഫിസർ ട്രെയിനിയായ പൂജ ഖേദ്കറാണ് സംവരണ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഈയടുത്ത് നേരിട്ടത്. തുടർന്ന് 2011 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ അഭിഷേക് സിങ്ങും സമാനമായ ആരോപണങ്ങളുടെ പേരിൽ നിരീക്ഷണത്തിലായിരുന്നു. യു.പി.എസ്.സിയിൽ വികലാംഗരുടെ അവകാശ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പി.ഡബ്ല്യു.ഡി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി നാല് ശതമാനം ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.