ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹരജി: വിശാല ബെഞ്ചിന് വിട്ട് കർണാടക ഹൈകോടതി; ഇടക്കാല ഉത്തരവുമില്ല
text_fieldsബംഗളൂരു: വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹരജി വിശാല ബെഞ്ചിന് വിട്ട് കർണാടക ഹൈകോടതി. കേസിൽ ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിനെ കർണാടക സർക്കാറിനായി ഹാജരായ അഭിഭാഷകൻ ജനറൽ പ്രഭുലിങ് നവദാഗി എതിർത്തു. ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് നൽകുന്നത് കേസിലെ ഹരജി അനുവദിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.
ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിലെ ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിശാലമായൊരു ബെഞ്ച് രൂപീകരിക്കുകയാണെന്ന് ഹൈകോടതി പറഞ്ഞു.അതേസമയം, ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിൽ ഇടെപടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കോളജുകൾ നിർദേശിക്കുന്ന ഡ്രസ് കോഡുമായി ക്ലാസിലെത്താൻ വിദ്യാർഥികൾക്ക് ബാധ്യതയുണ്ട്.
ഹിജാബ് മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന വിശദമായ വിധികൾ നിലവിലുണ്ടെന്നും കർണാടക സർക്കാറിനായി അഡ്വക്കറ്റ് ജനറൽ വാദിച്ചു. എന്നാൽ, സ്വന്തം വസ്ത്രം ധരിച്ച് സ്കൂളിൽ വരാനുള്ള അവകാശം വേണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഹരജിക്കാരുടെ വാദം.
ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗി കർണാടക സർക്കാരിനു വേണ്ടിയും വാദങ്ങൾ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതി കേസില്‍ വിശദമായി വാദം കേട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.