ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീക്കി കാനഡ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീക്കി കാനഡ. ഒരു മാസം നീണ്ട വിമാനവിലക്കിനാണ് ഇതോടെ അന്ത്യമാവുന്നത്. നേരത്തെ ഇന്ത്യയിൽ നിന്നും കോമേഴ്സൽ, സ്വകാര്യ വിമാനങ്ങളുടെ സർവീസ് സെപ്തംബർ 26 വരെ കാനഡ നിർത്തിവെച്ചിരുന്നു. ഈ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകിയത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി മുതൽ കാനഡയിലേക്ക് യാത്ര ചെയ്യാം. സുരക്ഷമുൻകരുതലുകൾക്കൊപ്പം അംഗീകൃത ലബോറട്ടറി നൽകുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി വേണം. സെപ്തംബർ 27 മുതൽ എയർ കാനഡ ഇന്ത്യയിൽ നിന്നും സർവീസ് ആരംഭിക്കും. സെപ്തംബർ 30നാണ് എയർ ഇന്ത്യ സർവീസ് ആരംഭിക്കുക.
കാനഡയിലേക്ക് എത്തുന്നവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. യാത്രക്ക് 18 മണിക്കൂർ മുമ്പ് ടെസ്റ്റെടുക്കണം. ഇതിനൊപ്പം വാക്സിൻ വിവരങ്ങൾ കാൻ മൊബൈൽ ആപിലോ വെബ്സൈറ്റിലോ അപ്ലോഡ് ചെയ്യണം. മറ്റ് രാജ്യങ്ങൾ വഴി കാനഡയിലേക്ക് എത്തുന്നവർ മൂന്നാമതൊരു രാജ്യത്ത് നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.