വിമാനത്തിന് തകരാർ; കനേഡിയൻ പ്രധാനമന്ത്രി ഡൽഹിയിൽതന്നെ
text_fieldsന്യൂഡൽഹി: ജി20 ഉച്ചകോടി കഴിഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിരിച്ചുപോകാനിരുന്ന വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ.
ട്രൂഡോയും സംഘവും ഞായറാഴ്ച രാത്രി എട്ടിനാണ് പുറപ്പെടേണ്ടിയിരുന്നതെന്നും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വൈകിയെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രികൂടി പ്രധാനമന്ത്രിയും സംഘവും ഡൽഹിയിൽ തങ്ങും. തിങ്കളാഴ്ച രാവിലെ യാത്ര തിരിക്കും.
വിമാനത്തിന് സാങ്കേതിക തകരാറുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സി.എഫ്.സി 001 എന്ന എയർബസാണ് തകരാറിലായത്.
പ്രധാനമന്ത്രിയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് വിമാനം തകരാറായ വിവരം ലഭിച്ചത്. ഒറ്റരാത്രികൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ലെന്നും പകരം ക്രമീകരണം ഏർപ്പെടുത്തുന്നതുവരെ സംഘം ഇന്ത്യയിൽ തങ്ങുമെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച സമാപിച്ച ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ട്രൂഡോ എത്തിയത്. ഈ വിമാനത്തിന് മുമ്പും തകരാറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.