കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ന് തിരിച്ചു പോകും
text_fieldsന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെടും. വേറെ വിമാനം വരുത്തിയാണ് അദ്ദേഹം കാനഡയിലേക്ക് തിരിച്ചുപോകുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെല്ലാം ഇതിനകം തിരിച്ചു പോയിട്ടുണ്ട്. സെപ്തംബർ 10 ന് വൈകുന്നേരം തിരിച്ചുപറക്കേണ്ട വിമാനം കേടായതിനെ തുടർന്ന് അദ്ദേഹം ഇന്ത്യയിൽ തുടരുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയർമാർ തകരാർ പരിഹരിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. തുടർന്ന് ട്രൂഡോയ്ക്ക് ഡൽഹിയിൽ തങ്ങേണ്ടി വന്നു.
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ്രതിനിധികളും തലസ്ഥാനത്ത് നിന്ന് പുറപ്പെടുന്നത് ചൊവ്വാഴ്ച ഉച്ചയോടെയാണെന്നും അവരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പരമാവധി ശ്രമങ്ങൾ കനേഡിയൻ സായുധ സേന തുടരുകയാണെന്നും കാനഡ തിങ്കളാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.