കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും താജ് മഹൽ സന്ദർശിച്ചു
text_fieldsആഗ്ര: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ പ്രണയ സ്മാരകമായ താജ് മഹൽ സന്ദർശിച്ചു. ഭാര്യ സോഫിയ ഗ്രിഗറി ട്രുഡോ, മക്കളായ സേവ്യർ, എല്ലാ ഗ്രേസ്, ഹാഡ്രിൻ എന്നിവരും സുരക്ഷാ സേനാംഗങ്ങളും പ്രധാനമന്ത്രിയെ അനുഗമിച്ചു. താജ്മഹൽ ലോകത്തിലെ തന്നെ വളരെ മനോഹരമായ സ്മാരകമാണെന്നും സന്ദർശിക്കാൻ സാധിച്ചതിൽ നന്ദിയുണ്ടെന്നും ജസ്റ്റിൻ ട്രുഡോ സന്ദർശക പുസ്തകത്തിൽ കുറിച്ചു.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ജസ്റ്റിൻ ട്രുഡോ ഇന്ത്യയിലെത്തിയത്. വിവരസാങ്കേതികത വിദ്യ, ശാസ്ത്രം, വ്യോമയാനം, ബഹിരാകാശം, സൈബര്‍ സുരക്ഷ, ഭീകരതക്കെതിരായ പോരാട്ടം, വിനോദ സഞ്ചാരം, തൊഴിലവസരങ്ങള്‍ അടക്കമുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുകയാണ് സന്ദർശന ലക്ഷ്യം. 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
കൂടാതെ, വ്യാപാര ബന്ധം ശക്തമാക്കുന്നത് ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി കനേഡിയൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ന്യൂഡല്‍ഹി ജുമാ മസ്ജിദ്, അമൃത്സറിലെ സുവര്‍ണ ക്ഷേത്രം, ഗുജറാത്തിലെ അഷര്‍ധാം ക്ഷേത്രം എന്നിവയും ട്രുഡോ സന്ദര്‍ശിക്കും.
കനേഡിയന്‍ ജനതയുടെ നഴ്സുമാർ അടക്കം 14 ലക്ഷത്തോളം പേർ ഇന്ത്യന്‍ വംശജരാണ്. കനേഡിയന്‍ ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ഇന്ത്യാക്കാരായ 19 അംഗങ്ങളിൽ നാലു പേർ ട്രുഡോ മന്ത്രിസഭയെ പ്രതിനിധികരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.