ഐ.എ.എസ് റദ്ദാക്കുന്നു; വിവാദ ഓഫിസർ പൂജ ഖേദ്കർ പുറത്തേക്ക്
text_fieldsന്യൂഡൽഹി: അധികാര ദുർവിനിയോഗവും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണവും നേരിടുന്ന വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസർ പൂജ ഖേദ്കറിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ (യൂനിയൻ പബ്ലിക് സർവിസ് കമീഷൻ) യു.പി.എസ്.സി നടപടി തുടങ്ങി.
ഐ.എ.എസ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് യു.പി.എസ്.സി പൂജക്ക് അയച്ചിട്ടുണ്ട്. ഇനിയുള്ള എല്ലാ പരീക്ഷകളിൽനിന്നും അവരെ അയോഗ്യയാക്കുകയും ചെയ്തു. അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. മഹാരാഷ്ട്രയിലെ പുണെയിൽ സിവിൽ സർവിസ് ട്രെയിനിയായി ജോലി ചെയ്തു കൊണ്ടിരുന്ന പൂജ ഖേദ്കറെ വിവാദങ്ങൾക്കു പിന്നാലെ സർക്കാർ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം പൂജ ഖേദ്കളെ കുറിച്ചുള്ള റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. പൂജ ഖേദ്കറിന്റെ തെറ്റായ പെരുമാറ്റത്തിൽ വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയതായി യു.പി.എസ്.സി വാർത്ത കുറിപ്പിൽ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ വ്യാജമായി സമർപ്പിച്ച് വഞ്ചനാപരമായ കാര്യങ്ങൾ നടത്തിയതായി അന്വേഷണത്തിൽ നിന്ന് വെളിപ്പെട്ടതായി യു.പി.എസ്.സി വാർത്തകുറിപ്പിൽ പറഞ്ഞു.
എല്ലാ പരീക്ഷാ പ്രക്രിയകളുടെയും പവിത്രതയും സമഗ്രതയും നീതിയോടെയും നിയമങ്ങൾ കർശനമായി പാലിക്കാനും കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും യു.പി.എസ്.സി പറഞ്ഞു. സ്വകാര്യ കാറിൽ അനധികൃതമായി ‘മഹാരാഷ്ട്രസർക്കാർ’ എന്ന ബോർഡും ബീക്കൺ ലെറ്റും സ്ഥാപിച്ച് നേരത്തേ അവർ വിവാദത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.