കാന്‍സര്‍ പാപങ്ങൾക്കുള്ള ദൈവീക നീതിയെന്ന് ബി.ജെ.പി മന്ത്രി
text_fieldsഗുവാഹത്തി: അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല പാപങ്ങളാണെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ. ചെയ്യുന്ന പാപങ്ങൾക്കുള്ള ദൈവീക നീതിയാണ് കാൻസർ പോലുള്ള അസുഖങ്ങളെന്നും ബിശ്വശര്‍മ പറഞ്ഞു. ആരോഗ്യമന്ത്രിയായ ബിശ്വശര്‍മയുടെ പ്രസ്താനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ചിദംബരം ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
‘‘നാം തെറ്റു ചെയ്യുമ്പോഴാണ് ദൈവം നമുക്ക് സഹനങ്ങള്‍ നല്‍കുന്നത്. ചിലര്‍ ചെറുപ്രായത്തില്‍ തന്നെ അപകടങ്ങളില്‍ മരിക്കുന്നതും ചിലര്‍ക്ക് ചെറുപ്രായത്തില്‍തന്നെ അര്‍ബുദം പോലുള്ള അസുഖങ്ങള്‍ വരുന്നതും നാം കാണാറുണ്ട്. ഇതിെൻറ പിന്നിലുള്ള കാര്യങ്ങൾ മനസിലാക്കിയാൽ ഇതു ദൈവീക നീതിയാണെന്നു നമുക്കു ബോധ്യമാകും. മറ്റൊന്നും ചെയ്യാൻ കഴിയില്ല. നമ്മൾ ആ ദൈവീക നീതി അനുഭവിച്ചേ തീരൂ’’- ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു. ഗുവാഹത്തിയിൽ അധ്യാപകർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ ജന്മത്തിലോ മുന്‍ജന്മത്തിലോ നാം ചില തെറ്റുകള്‍ വരുത്തിയിരിക്കാം. ചിലപ്പോൾ നമ്മുടെ മാതാപിതാക്കളോ പൂര്‍വികരാരോ ആകാം തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നിങ്ങളാണ് അനുഭവിക്കേണ്ടി വരിക. ഇതേക്കുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പരാമര്‍ശങ്ങളുണ്ട്. ഒരാളുടെ കര്‍മഫലമാണിത്. ഇതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവര്‍ക്കും അവരുടെ കര്‍മഫലങ്ങൾ ഇൗ ജന്മത്തിൽ തന്നെ അനുഭവിച്ചു തീർക്കണം. ഈ ദൈവീക നീതി എന്നും നിലനില്‍ക്കുന്നതാണ്. അതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് പി.ചിദംബരം രംഗത്തെത്തി. ‘‘കാൻസർ പാപങ്ങൾക്കുള്ള ദൈവീക നീതിയാണെന്നാണ് അസം മന്ത്രി ശർമ പറയുന്നത്. അതു തന്നെ ഭരണത്തിലിരിക്കുന്ന പാർട്ടി ജനങ്ങളോട് ചെയ്യുന്നത്’’ചിദംബരം ട്വീറ്റ് ചെയ്തു.
അര്‍ബുദ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ വേദനിപ്പിക്കുന്ന ഇത്തരം പരാമര്‍ശം ആരോഗ്യമന്ത്രിയില്‍നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും തെറ്റ് ഏറ്റുപറഞ്ഞ് പൊതുസമൂഹത്തോട് മന്ത്രി മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാവ് ദേബപ്രതാ സയ്ക്കിയ ആവശ്യപ്പെട്ടു. മുൻ കോണ്‍ഗ്രസ് എം.എൽ.എയായിരുന്ന ബിശ്വശര്‍മ 2015ലാണ് ബി.ജെ.പിയില്‍ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.