അർബുദം മുജ്ജന്മ പാപത്തിനുള്ള ദൈവികശിക്ഷയെന്ന് അസം മന്ത്രി; സമൂഹ മാധ്യമങ്ങളിൽ വിമർശന ശരം
text_fieldsഗുവാഹതി: മുജ്ജന്മ പാപങ്ങൾ കാരണമാണ് ചിലർക്ക് അർബുദം ബാധിക്കുന്നതെന്ന അസം മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളുടെ പെരുമഴ.
മന്ത്രിക്ക് െനാേബൽ സമ്മാനം നൽകണമെന്ന് ട്വിറ്ററിൽ ചിലർ പരിഹസിച്ചു. മന്ത്രിയുടെ പരാമർശം അർബുദരോഗികളെ അവഹേളിക്കലാണെന്നും മാപ്പുപറയണമെന്നും അസമിലെ കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.
അർബുദം ദൈവിക നീതിയാണെന്നും മറ്റൊന്നുമല്ലെന്നും ബി.ജെ.പി നേതാവും ആരോഗ്യ, വിദ്യാഭ്യാസ, ധനകാര്യമന്ത്രിയുമായ ഹിമൻത ബിശ്വ ശർമയാണ് അഭിപ്രായപ്പെട്ടത്. ഗുവാഹതിയിൽ അധ്യാപകരുടെ നിയമന ഉത്തരവ് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുജ്ജന്മത്തിലെ കർമത്തിൽ വിശ്വസിക്കുന്നവരാണ് ഹിന്ദുക്കൾ. പാപം ചെയ്താൽ ദൈവം ശിക്ഷിക്കും. ചിലർക്ക് അർബുദം വരും. മറ്റു ചിലർ അപകടത്തിൽപെടും. ഇതിെൻറ കാരണം അന്വേഷിച്ചാൽ ഇത് ദൈവികനീതിയാണെന്ന് മനസ്സിലാകും.
പരാമർശം വിവാദമായതോടെ ഹിന്ദു തത്ത്വശാസ്ത്രമനുസരിച്ച് ഭഗവദ്ഗീത ഉദ്ധരിച്ചാണ് താൻ സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു. തെൻറ പിതാവും അർബുദംബാധിച്ചാണ് മരിച്ചത്. അദ്ദേഹവും മുജ്ജന്മത്തിൽ പാപം ചെയ്തിട്ടുണ്ടാകാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവായിരുന്ന ഹിമൻത ബിശ്വ ശർമ രണ്ടുവർഷം മുമ്പാണ് ബി.ജെ.പിയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.