ജയിച്ച സ്ഥാനാർഥി തോറ്റു; ബറൂച്ചിൽ ലാത്തിച്ചാർജ്
text_fieldsബറൂച്ച്: ആദ്യം വിജയിച്ച സ്ഥാനാർഥി പരാജയപ്പെട്ടതായ വിവരം പുറത്തുവന്നതോടെ തെരുവിലിറങ്ങിയ അനുയായികളെ പൊലീസ് ലാത്തിച്ചാർജ് ചെയ്തു. വോെട്ടണ്ണിയ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
വാഗ്ര നിയമസഭ മണ്ഡലത്തിൽ ആദ്യം വിജയിയായി പ്രഖ്യാപിച്ച കോൺഗ്രസിലെ സുലൈമാൻ ഭായി പിന്നീട് പരാജയപ്പെെട്ടന്നും ബി.ജെ.പി സ്ഥാനാർഥി അരുൺസിങ് റാണ തെരഞ്ഞെടുക്കപ്പെട്ടുവെന്നും കമീഷൻ പ്രഖ്യാപിച്ചപ്പോഴാണ് ഒരു വിഭാഗം വോട്ടർമാർ രാത്രി വൈകുംവരെ പ്രതിഷേധിച്ചത്. തുടർന്ന് രാത്രിയോടെ ലാത്തിച്ചാർജ് നടത്തി പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.
വീണ്ടും വോെട്ടണ്ണണമെന്ന് പറഞ്ഞെങ്കിലും സ്ഥാനാർഥി ഒപ്പിട്ടുപോയതിനാൽ വീണ്ടുമെണ്ണാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. സ്ഥാനാർഥി കോടതിയെ സമീപിക്കെട്ട എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.