പരീക്ഷഹാളിൽ ഹിജാബും കൃപാണും അനുവദിക്കണമെന്ന് ന്യൂനപക്ഷ കമീഷൻ
text_fieldsന്യൂഡൽഹി: പരീക്ഷകൾ എഴുതുേമ്പാഴും ജോലിക്കുള്ള തിരഞ്ഞെടുപ്പുകളുടെ സമയത്തും മത വിശ്വാസങ്ങളനുസരിച്ച് വിദ്യാർഥികൾക്ക് വസ്ത്രധാരണത്തിനും കൃപാൺ പോലുള്ള വസ് തുക്കൾ കൈവശംവെക്കാനും അനുമതി നൽകണമെന്ന് ന്യൂനപക്ഷ കമീഷൻ ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടു.
കമീഷെൻറ നിർദേശത്തെ തുടർന്ന് ജനറൽ അഡ്മിനിസ്േട്രഷൻ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ആവശ്യമായ നടപടി എടുക്കാവുന്നതാണെന്ന് കാണിച്ച് സർക്കുലർ അയച്ചു.
വിവിധ മതവിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾ നൽകിയ പരാതി പരിഗണിച്ചാണ് നടപടിയെന്ന് കമീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാൻ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 അനുസരിച്ച് മുസ്ലിം വനിതകളെ ഹിജാബ് പോലുള്ള തലമറയ്ക്കാനും മുഴുകൈ വസ്ത്രങ്ങൾ അണിയാനും സിഖ് വിഭാഗത്തിൽപെട്ടവരെ കൃപാൺ പോലുള്ള വസ്തുക്കൾ കൈവശംവെക്കാനും അനുവദിക്കണമെന്ന് കമീഷൻ അതിെൻറ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷാപരിശോധന ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇത്തരം വിദ്യാർഥികൾ ശാരീരികപരിശോധനകൾക്കായി അരമണിക്കൂറെങ്കിലും നേരേത്ത ഹാജരായി അനുമതി തേടണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.