കേരളത്തിന് കൂടുതൽ ഭക്ഷ്യധാന്യമില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിനു കീഴിൽ കേരളത്തിന് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കാനാകില്ലെന്ന് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചതായി എ.എം. ആരിഫ് എം.പി പറഞ്ഞു.
2004 ജനുവരി ഒന്നിന് മുമ്പ് സർവിസിൽ പ്രവേശിച്ച ജവഹർ നവോദയ വിദ്യാലയ അധ്യാപകർക്ക് 1972ലെ സെൻട്രൽ സിവിൽ സർവിസ് പെൻഷൻ റൂൾസ് അനുസരിച്ചുള്ള പെൻഷൻ നൽകണമെന്ന് കെ. മുരളീധരൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിലൊന്ന് അടച്ചുപൂട്ടുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി. ടോൾ പ്ലാസകൾ പിരിച്ചെടുക്കുന്ന ടോൾ ഫീ വിവരങ്ങൾ പൊതുജനത്തിന് (ihmcl.co.in/etc-transaction-reports) ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്ററർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലെ മൊബൈൽ കവറേജ് വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ ചോദ്യത്തിന് മറുപടിയായി സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.