എൻ.പി.ആറിനെ പിന്തുണക്കില്ലെന്ന് ജെ.ഡി.യു
text_fieldsന്യൂഡൽഹി: എൻ.പി.ആറിനെ പിന്തുണക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത് വരെ എൻ.പി.ആറുമായി സഹകരിക്കില്ല. എൻ.പി.ആർ എൻ.ആർ.സിയിലേക്കുള്ള ആദ്യപടിയാണെന്ന് വിലയിരുത്തലുകളുണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു. ആർ.ജെ.ഡി, ആർ.എൽ.എസ്.പി, എച്ച്.എ.എം തുടങ്ങിയ ബീഹാറിലെ പ്രതിപക്ഷ പാർട്ടികളും എൻ.പി.ആറിന് എതിരാണ്.
എൻ.പി.ആറിന് എൻ.ആർ.സിയുമായി ബന്ധമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാൽ, എൻ.ആർ.സിയിലേക്കുള്ള ആദ്യപടിയാണ് എൻ.പി.ആറെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറയുന്നു. അതിനാൽ ഇതിൽ ആശയക്കുഴപ്പമുണ്ട് -ജെ.ഡി.യു വക്താവ് ത്യാഗി പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായിരുന്ന എൻ.പി.ആറിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേതെന്ന് അവരും വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ എൻ.പി.ആറുമായി തൽക്കാലം സഹകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ത്യാഗി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.