Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാഷയെ മതവുമായി...

ഭാഷയെ മതവുമായി ബന്ധിപ്പിക്കാനാവില്ലെന്ന്​ അലഹബാദ്​ ഹൈകോടതി

text_fields
bookmark_border
ഭാഷയെ മതവുമായി ബന്ധിപ്പിക്കാനാവില്ലെന്ന്​ അലഹബാദ്​ ഹൈകോടതി
cancel

അലഹബാദ്​: ഭാഷ​െയ മതവുമായി ബന്ധിപ്പിക്കാനാവില്ലെന്ന നിർണായക നിരീക്ഷണവുമായി അലഹബാദ്​ ഹൈകോടതി. മുസ്​ലിം ജനസംഖ്യ കുറവുള്ള പ്രദേശങ്ങളിലും ഉറുദു പഠിപ്പിക്കാമെന്ന്​ കോടതി വ്യക്​തമാക്കി. ജസ്റ്റിസ്​ അശ്വാനി കുമാർ മിശ്രയുടേതാണ്​ നിരീക്ഷണം.

ഉറുദു അധ്യാപികയാണ്​ സ്​കൂളിൽ നിന്ന്​ പുറത്താക്കിയതിനെതി​െര കോടതിയെ സമീപിച്ചത്​. 20 ശതമാനം മുസ്​ലിം ജനസംഖ്യയില്ലാത്ത സ്ഥലങ്ങളിൽ ഉറുദു അധ്യാപക തസ്​തിക ആവശ്യമില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്​. തുടർന്ന്​ എയ്​ഡഡ്​ സ്​കൂൾ അധ്യാപികയായ ഹരജിക്കാരിയുടെ ജോലി നഷ്​ടപ്പെട്ടു. ഇതിനെതിരെയാണ്​ അധ്യാപിക കോടതിയെ സമീപിച്ചത്​.

മതേതര രാജ്യത്ത്​ ഇത്തരം നയങ്ങളുണ്ടാവരുതെന്നും കോടതി വ്യക്​തമാക്കി. മുസ്​ലിംകൾ കുറവുള്ള പ്രദേശങ്ങളിലും ഉറുദു പഠിപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാറിനോട്​ ആവശ്യപ്പെട്ടു. കേസ്​ ആഗസ്റ്റ്​ 16ന്​ വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allahabad HCAshwani Kumar Mishra
News Summary - Cannot link language to a religion, says Allahabad HC
Next Story