Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വില...

ഇന്ധന വില താങ്ങാനാവുന്നില്ല; സഥാനാർഥി നാമനിർദേശം സമർപ്പിക്കാനെത്തിയത്​ പോത്തിന്‍റെ പുറത്ത്​

text_fields
bookmark_border
azad alam candidate bihar
cancel

പട്​ന: ഇന്ധന വിലവർധനവ്​ താങ്ങാനാവാത്തതിനെ തുടർന്ന്​ ബിഹാറിൽ സ്​ഥാനാർഥി നാമനിർദേശം സമർപ്പിക്കാനെത്തിയത്​ പോത്തിന്‍റെ പുറത്ത്​. കാത്തിഹാർ ജില്ലയിലെ രാംപൂർ പഞ്ചായത്തിലേക്ക്​ മത്സരിക്കുന്ന ആസാദ്​ ആലമാണ്​ കഥയിലെ നായകൻ.

'താനൊരു ക്ഷീരകര്‍ഷകനാണ്. വാഹനത്തില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും ചെലവഴിക്കാന്‍ എന്‍റെ കൈയില്‍ കാശില്ല'-ആലം പറഞ്ഞു.

സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ 12 വരെ പതിനൊന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്​. പ്രളയബാധിത പ്രദേശങ്ങൾ ഉൾപെടുന്ന 28 ജില്ലകൾ ആദ്യ ഘട്ടത്തിൽ പോളിങ്​ ബുത്തിലെത്തും.

അടുത്തിടെയാണ്​ രാജ്യത്ത്​ പെട്രോൾ വില 100 കടന്നത്​. വിവിധ സംസ്​ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പുകളുടെ വേളയിൽ അൽപ ദിവസത്തേക്ക്​ പിടിച്ചുനിർത്തിയിരുന്ന പെട്രോൾ വില അതിവേഗം സെഞ്ച്വറി കടന്നിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില ഇടിഞ്ഞ വേളയിൽ പോലും ഇന്ധന വില കുറക്കാതെ ജനങ്ങളുടെ നടുവൊടിക്കുന്ന നടപടിയാണ്​ എണ്ണക്കമ്പനികളും കേന്ദ്ര സർക്കാറും സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffaloprice hikedBihar Panchayat Polls
News Summary - can't afford petrol or diesel Bihar Panchayat Poll Candidate arrives to file nomination on buffalo
Next Story