കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലെന്ന് യു.പി സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭഗവാൻ കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങൾ മുറിക്കാൻ യു.പി സർക്കാറിനെ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ബുധനാഴ്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയാണ് മരങ്ങൾ മുറിക്കുന്നതിൽ സുപ്രധാന നിരീക്ഷണം നടത്തിയത്. യു.പി പൊതുമരാമത്ത് വകുപ്പ് അഭിഭാഷകനോടായിരുന്നു സുപ്രീംകോടതി പരാമർശം.
മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോ മീറ്റർ റോഡിന് വീതി കൂട്ടുന്നതിനായി 2,940 മരങ്ങൾ മുറിക്കാൻ യു.പി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് 138.41 കോടി നഷ്ടപരിഹാരം നൽകുമെന്നും പകരം മറ്റൊരിടത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, മറ്റൊരിടത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് 100 വർഷം പഴക്കമുള്ള മരങ്ങൾക്ക് പകരമാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
മരങ്ങൾ ഓക്സിജൻ നൽകുന്നുണ്ട്. അതു കൂടി പരിഗണിച്ച് മാത്രമേ അതിെൻറ മൂല്യം കണക്കാക്കാനാവൂവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.