അമിത് ഷായുടെ സുരക്ഷ ചെലവിെൻറ കണക്ക് പുറത്ത് വിടില്ലെന്ന്
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സുരക്ഷക്കായി ചെലാവാക്കുന്ന പണത്തിെൻറ കണക്ക് പുറത്ത് വിടാനാകില്ലെന്ന് ദേശീയ വിവരാവകാശ കമീഷൻ. വ്യക്തിപരമായ വിവരങ്ങൾ, സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ എന്നിവ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടേണ്ടതില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ സുരക്ഷ ചെലവിെൻറ കണക്കുകൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ കമീഷൻ തള്ളിയത്.
സ്വകാര്യ വ്യക്തികൾക്ക് സുരക്ഷ നൽകുന്നത് സംബന്ധിച്ച് വിവരങ്ങളും അപേക്ഷയിൽ ചോദിച്ചിരുന്നു. എന്നാൽ ഇതും നൽകാൻ കഴിയില്ലെന്ന് വിവരാവകാശ കമീഷൻ നിലപാടെടുത്തു. ദീപക് ജുൻജ എന്ന വ്യക്തി 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച കമീഷന് അപേക്ഷ നൽകിയത്. അന്ന് അമിത് ഷാ ബി.ജെ.പിയുടെ രാജ്യസഭ അംഗമായിരുന്നില്ല. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ വിവരങ്ങൾ നൽകാനാവില്ലെന്ന നിലാപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുകയായിരുന്നു.
തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ നിലപാടിനെതിരെ ദീപക് ജുൻജ അപ്പീൽ നൽകി. ഇൗ അപ്പീലിലാണ് കമീഷെൻറ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.