സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്നതിന് ജയിലില്‍ അടക്കാനാകില്ല; ദിശയുടെ ജാമ്യത്തിൽ കോടതി
text_fieldsന്യൂഡൽഹി: വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കുന്നതോ നിര്‍ദോഷമായ ടൂള്‍ കിറ്റിെൻറ എഡിറ്ററാവുന്നതോ തെറ്റല്ലെന്ന് ഡൽഹി കോടതി. ജനാധിപത്യ രാജ്യത്ത് ജനങ്ങൾ സർക്കാറിെൻറ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ്. സർക്കാർ നയങ്ങളോട് വിയോജിപ്പുണ്ടെന്ന ഒറ്റക്കാരണത്താൽ അവരെ ജയിലിലടക്കാനാവില്ല. സർക്കാറിെൻറ ദുരഭിമാനത്തിന് മുറിവേറ്റിട്ടുെണ്ടങ്കിൽ എടുത്ത് പ്രയോഗിക്കാവുന്ന കുറ്റമല്ല രാജ്യദ്രോഹമെന്നും പട്യാല അഡീഷനൽ സെഷൻസ് കോടതി പൊലീസിനെ ഓർമിപ്പിച്ചു.
കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന ടൂൾകിറ്റ് കേസുമായി ബന്ധപ്പട്ട് ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജഡ്ജി ധർമേന്ദർ റാണ കടുത്ത ഭാഷയിൽ പൊലീസിനെ വിമർശിച്ചത്.
പൊലീസ് ആരോപിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായുള്ള ടൂള്‍ കിറ്റിെൻറ ബന്ധത്തിന് വ്യക്തമായ തെളിവുകളില്ല. പറയപ്പെടുന്ന ടൂൾകിറ്റിൽ അക്രമത്തിനുള്ള ഒരു ആഹ്വാനവുമില്ല. ഇന്ത്യന്‍ എംബസികള്‍ക്കു നേരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്നാണ് ആരോപിക്കുന്നത്. എന്നാല്‍, അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ല. ദിശയുടെ വ്യക്തി സ്വാതന്ത്ര്യം നിരോധിക്കാന്‍ മാത്രം തെളിവുകളൊന്നും െപാലീസിന് ഹാജരാക്കാനായിട്ടില്ല.
ജനാധിപത്യ രാജ്യത്ത് പൗരന്മാര്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധമുണ്ടായിരിക്കും. വിയോജിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. അവധാനതയും ബോധവുള്ള പൗരസമൂഹം ആരോഗ്യകരവും ജാഗ്രതയുമുള്ള ജനാധിപത്യത്തിെൻറ അടയാളമാണ്.
ഒരു വിഷയത്തില്‍ ആഗോള അഭിപ്രായം തേടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗം തന്നെയാണ്. ആശയ വിനിമയത്തിന് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്ല. നിയമത്തിെൻറ അനുവദനീയ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് പൗരന് ആശയ വിനിമയം നടത്താനുള്ള മൗലിക അവകാശം ഉണ്ടെന്നും നിർണായകമായ വിധിയിൽ കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.