എന്തും വിളിച്ചുപറയാന്‍ ഡൽഹി പൊലീസ് ബി.ജെ.പിക്ക് ലൈസന്‍സ് നല്കി -മുന്‍ ഐ.പി.എസ് ഓഫിസര്‍
text_fieldsന്യൂഡല്‍ഹി: മൂന്ന് പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് തോന്നിയതെന്തും വിളിച്ചുപറയാന്‍ ലൈസന്‍സ് നല്കിയ ഡല്‍ഹി പൊലീസിന് ഇക്കാര്യത്തിൽ ഒരു ന്യായീകരണവും പറയാനില്ലെന്ന് മുന്‍ ഐ.പിഎസ് ഓഫിസര്‍ ജൂലിയോ റിബെയ്റോ. ഡല്‍ഹി വംശഹത്യ അന്വേഷണത്തിലെ ഗുരുതര പക്ഷപാതിത്വം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് കമീഷണർക്ക് എഴുതിയ രണ്ടാം കത്തിലാണ് ജൂലിയോ റിബെയ്റോ കടുത്ത വിമർശമുന്നയിച്ചത്.
ഡൽഹി അക്രമങ്ങളിലെ ഏകപക്ഷീയമായ അന്വേഷണത്തിനെതിരെ താന്‍ എഴുതിയ കത്തിനുള്ള മറുപടിയിൽ, അന്വേഷണം നിഷ്പക്ഷവും നീതിപൂര്വകവുമാണെന്നായിരുന്നു കമീഷണറുടെ അവകാശവാദമെന്ന് ജൂലിയോ പറഞ്ഞു. എന്നാൽ, ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് രണ്ടാം കത്തില്‍ മുന്‍ ഐ.പിഎസ് ഓഫിസര്‍ ചൂണ്ടിക്കാട്ടി.
''സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ഉന്മാദത്താല് തോന്നിയതൊക്കെ വിളിച്ചുപറയാനും ഭീഷണി മുഴക്കാനും മൂന്ന് പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ഒരു ന്യായീകരണം നല്‍കുക അസാധ്യമാണ്. ആ പ്രസംഗകര്‍ മുസ്ലിംകളോ ഇടതുപക്ഷക്കാരോ ആയിരുന്നുവെങ്കില്‍ രാജ്യദ്രോഹത്തിന് അവരെ പിടികൂടുമായിരുന്നു'' -ജൂലിയോ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.