ൈസനികരുടെ സ്മാർട് ഫോൺ ഉപയോഗം വിലക്കാനാവില്ലെന്ന് കരസേനാ മേധാവി
text_fieldsന്യൂഡല്‍ഹി: സൈനികർ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതും സ്മാർട് ഫോൺ ഉപയോഗിക്കുന്നതും തടയാനാകില്ലെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. സ്മാർട് ഫോണുകൾ ഉപയോഗിക്കരുതെന്ന് സൈനികരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സാധ്യമല്ല. സ്മാർട് ഫോൺ ഉപയോഗിക്കുേമ്പാഴും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുണകരമാവുന്ന തരത്തിൽ മനഃശാസ്ത്രപരമായ യുദ്ധത്തിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കണമെന്നാണ് ഉപദേശിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ൈസനികരെ സമൂഹ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ സൈനികർ ആരോപണങ്ങൾ ഉന്നയിച്ചതോടെ ൈസനികരുെട സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.