Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാഖിൽ കാണാതായ 39...

ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ മരിച്ചതിന്​ തെളിവില്ല– സുഷമ സ്വരാജ്​

text_fields
bookmark_border
sushma
cancel

ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിവരമില്ലെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. കാണാതയവർ കൊല്ലപ്പെട്ടു എന്നതിന്​ തെളിവുകൾ ലഭിക്കാത്ത പക്ഷം മരിച്ചെന്ന്​ സ്ഥിരീകരിക്കുന്നത്​ തെറ്റാണ്​. ഇറാഖിലെ ആറു കേന്ദ്രങ്ങളിൽ നിന്ന്​ ലഭിച്ച റിപ്പോർട്ട്​ പ്രകാരം ഇവർ കൊല്ലപ്പെട്ടതായി അറിവില്ല.  ഇന്ത്യൻ പൗരൻമാരെ കണ്ടെത്തുക എന്നത്​ സർക്കാറി​​െൻറ ദൗത്യമാണെന്നും സുഷമ സ്വരാജ്​ ലോക്​സഭയിൽ വ്യക്തമാക്കി.

കാണാതായവർ മരിച്ചിട്ടില്ലെന്ന്​ അറിയിച്ച്​ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കയാണെന്ന്​ ആരോപണത്തിന്​ മറുപടി പറയുകയായിരുന്നു അവർ. 

​െഎ.എസ്​ തട്ടികൊണ്ടുപോയവരുടെ ലിസ്​റ്റിൽ ഇന്ത്യക്കാരുടെ പേരില്ല. വിഡിയോ ദൃശ്യങ്ങളോ, മൃതദേഹങ്ങളോ കണ്ടെത്തിയിട്ടില്ല.  അതിനാൽ കാണാതായാവർ കൊല്ലപ്പെട്ടുവെന്ന്​ വിശ്വസിക്കാൻ കഴിയില്ല. അവരുടെ മരണം സ്ഥിരീകരിച്ച്​ കുറ്റമേൽക്കാൻ തയാറല്ലെന്നും സുഷമ പറഞ്ഞു. 

ജനങ്ങൾ കരുതുന്നത്​ അവർ കൊല്ലപ്പെട്ടുവെന്നും താൻ കള്ളം പറയുകയാണെന്നുമാണ്​. കാണാതായവരുടെ കുടുംബങ്ങളോട്​ അവർ കൊല്ലപ്പെട്ടിരിക്കാം എന്നു പറയുകയും ചെയ്യുന്നു. എന്നാൽ ഒരാളെങ്കിലും ജീവനോടിരിക്ക​ുന്നുവെങ്കിൽ നിങ്ങളുടെ പ്രതികരണമെന്താവുമെന്നും സുഷമ ചോദിച്ചു. 
ഇറാഖിൽ നിർമാണ തൊഴിലാളികളായ 39 പേരെയാണ്​ മൊസൂളിൽ  കാണാതായത്​. ഇതിൽ കൂടുതൽ പേരും പഞ്ചാബിൽ നിന്നുള്ളവരാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqisismissingSushma Swarajmalayalam news
News Summary - Can't Say 39 Missing Indians Dead Without Proof, It's A Sin: Sushma Swaraj
Next Story