ഇൗദ് നമസ്കാരം തടയാനാകില്ലെങ്കിൽ ജന്മാഷ്ടമി ആഘോഷവും തടയാനാകില്ല
text_fieldsനോയിഡ: ഇൗദിന് റോഡുകളിൽ നടക്കുന്ന നമസ്കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ ജൻമാഷ്ടമി ആഘോഷിക്കുന്നതും തടയാൻ തനിക്ക് അവകാശമില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർഷം തോറും ശിവ ആരാധകർ നടത്തുന്ന കാൻവാർ യാത്രയിൽ മൈക്കുകളും സംഗീത ഉപകരണങ്ങളും വിലക്കുമ്പോൾ മറ്റ് എല്ലായിടത്തും മൈക്കുകൾ നിരോധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആരാധനാകേന്ദ്രത്തിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകരുത്. ഇത്തരമൊരു നിരോധനം സാധ്യമല്ലെങ്കിൽ കൻവാർ യാത്ര സാധാരണപോലെ തന്നെ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നോയിഡയിൽ ഒരു ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
കൻവാർ യാത്രയിൽ െമെക്കും സംഗീതവും ഡി.ജെയും നിരോധിച്ചുവെന്ന് ഉദ്യോഗസ്ഥർ തന്നെ അറിയിച്ചിരുന്നു. ഇതൊന്നുമില്ലാത്ത ആരാധകരുടെ ആഘോഷത്തെ കൻവാർ യാത്രയെന്നാണോ അതോ വിലാപയാത്രയെന്നാണോ വിളിക്കേണ്ടത്? അവർ സംഗീത ഉപകരണങ്ങൾ വായിക്കുന്നില്ലെങ്കിൽ, പാടുകയും നൃത്തം ചെയ്യുകയും ഇല്ലെങ്കിൽ, െമെക്ക് ഉപേയാഗിക്കുന്നില്ലെങ്കിൽ എങ്ങനെയാണത് കൻവാർ യാത്രയാവുക എന്നും യോഗി േചാദിച്ചു.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും എല്ലായിടത്തും ഗണേശോത്സവം ആഘോഷിക്കുന്നത് ആരും എതിർക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ഉത്സവങ്ങൾ ആഘോഷിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.