റഫാൽ ഇടപാട് പരിശോധിക്കുന്നതിൽ നിന്ന് പാർലമെൻറിനെ തടയാനാകില്ല- പി. ചിദംബരം
text_fieldsന്യൂഡൽഹി: പാർലമെൻറിനെ റഫാൽ ഇടപാട് പരിശോധിക്കുന്നതിൽ നിന്നും തടയാൻ കഴിയില്ലെന്ന് മുൻ ധനകാര്യമന്ത്രി പി .ചിദംബരം. സുപ്രീംകോടതിയുടെ പരമാധികാരവും പാർലമെൻറിെൻറ അവകാശ-അധികാരങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. റഫാൽ ഇ ടപാട് ചർച്ച ചെയ്യുന്നതിൽ നിന്നും പാർലമെൻറിനെ തടയാൻ സുപ്രീംകോടതി വിധിക്കോ ഇടപാട് സംബന്ധിച്ച മറ്റു വിഷയങ്ങൾക്കോ കഴിയില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ വ്യക്തമാക്കി.
നീതിന്യായ പരിപാലനത്തിെൻറ പരിധിയിൽ നിന്നാണ് സുപ്രീംകോടതി വിധി പ്രസ്താവം നടത്തിയത്. കോടതിയുടെ മറ്റ് നിരീക്ഷണങ്ങളിൽ ചൂണ്ടികാട്ടുന്നത് ഇടപാടിൽ ഇപ്പോഴും ചർച്ചക്ക് സാധ്യതകൾ ഉണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് സുപ്രീംകോടതിയിൽ വിശ്വാസമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തള്ളികളയുന്നു. കോൺഗ്രസ് സുപ്രീംകോടതിയിൽ വിശ്വാസമർപ്പിക്കുന്നു, എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിശ്വസിക്കാൻ കഴിയില്ലെന്നും ചിദംബരം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.