രാജ്യത്തിെൻറ അഖണ്ഡതക്ക് ഭീഷണിയാകുന്നവരോട് ക്ഷമിക്കാനാകില്ല - മോദി
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ െഎക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകുന്നവരോട് ക്ഷമിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് മോദി പറഞ്ഞു. ഭീകരവാദവും തീവ്രവാദവുമാണ് നമ്മുടെതു പോലൊരു രാജ്യത്തിെൻറ പ്രധാന ഭീഷണി. ഒരുമിച്ച് പ്രവർത്തിക്കുേമ്പാൾ തീവ്രവാദത്തിനെതിരെ പോരാടുന്നത് പ്രധാനമാണ്. രാഷ്ട്രീയ താത്പര്യത്തിനും വിഘടനവാദം പ്രോത്ഹാസിപ്പിക്കുന്നതിനും മതത്തെ ദുരുപയോഗം ചെയ്യുന്നവർക്ക് ഇവിടെ സ്ഥാനമില്ല. രാജ്യത്തിെൻറ െഎക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകുന്നവരോട് ക്ഷമിക്കില്ലെന്നും മോദി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ കാനഡ ഒരു പ്രധാന ലക്ഷ്യമാണ്. 1.20ലക്ഷം വിദ്യാർഥികളാണ് അവിടെ പഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിൽ പരസ്പര സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. കാനഡ ഉൗർജ്ജ ശക്തിയാണ്. നമ്മുടെ ഉൗർജ്ജാവശ്യം പൂർത്തീകരിക്കാൻ കാനഡക്കാവും. ഉത്തരകൊറിയയുടെയും മാലദ്വീപിെൻറയും കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും ഒരേ വീക്ഷണമാെണന്നും മോദി പറഞ്ഞു.
ഇന്ത്യ സന്ദർശനത്തിെൻറ അഞ്ചാം ദിവസമാണ് രാഷ്ട്രപതി ഭവനിൽ ട്രൂഡോക്കും കുടുംബത്തിനും ഒൗദ്യോഗിക സ്വീകരണം നൽകിയത്. ഇന്ത്യ സന്ദർശനത്തിന് ശനിയാഴ്ച എത്തിയ ട്രൂഡോയെ സ്വീകരിക്കാൻ മോദി വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. ലോക നേതാക്കളെ പ്രോേട്ടാകോൾ തെറ്റിച്ച് വിമാനത്താവളത്തിലെത്തി സ്വീകരിക്കാറുണ്ടായിരുന്ന മോദി ട്രൂഡോയെ സ്വീകരിക്കാൻ എത്താതിരുന്നത് വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.