സൂളഗിരിയിൽ കാറപകടം; മലയാളിയടക്കം രണ്ടു പേർ മരിച്ചു
text_fieldsബംഗളൂരു: ദേശീയപാതയിൽ ഹൊസൂരിനടുത്ത് സൂളഗിരിയിൽ കാറപകടത്തിൽ മലയാളി യുവാവടക്കം രണ്ടു പേർ മരിച്ചു. തിരുവനന്തപ ുരം മാർത്താണ്ഡം തക്കലെ സ്വദേശി എം.ബി. ഹരീഷ് (23), കമ്മനഹള്ളി കുള്ളപ്പ സർക്കിളിൽ താമസിക്കുന്ന സ്വദേശി പ്രഭു എന്നി വരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരെ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ബംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. സുഹൃത്തുക്കളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ലോറിയെ മറികടക്കുന്നതിനിടെ എതിർഭാഗത്തുനിന്ന് വന്ന ലോറി ഇടിച്ചാണ് അപകടം. സുവർണ കർണാടക കേരള സമാജം ഇൗസ്റ്റ് സോൺ ചെയർമാൻ കെ.വി. ബാഹുലേയെൻറ മകനാണ് ഹരീഷ്. ബാഹുലേയൻ ഏറെ കാലമായി ബംഗളൂരു ഹെന്നൂരിലാണ് താമസം. കമ്മനഹള്ളിയിൽ പിതാവിനൊപ്പം ബിസിനസ് നടത്തുകയാണ് ഹരീഷ്. മാതാവ്: മിനി ബാഹുലേയൻ, സഹോദരി: ശക്തി
കായംകുളം സ്വദേശിനി ശാലിനിയാണ് പ്രഭുവിൻെറ ഭാര്യ. വിദ്യാർഥികളായ മഞ്ജരി, അവിഷ് എന്നിവരാണ് മക്കൾ. ഇരുവരുടെയും മൃതദേഹം ഹൊസൂർ ഗവ. ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബംഗളൂരുവിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.