കാർ ഓട്ടോയിൽ തട്ടി; മുംബൈയിൽ കാർ ഡ്രെവറെ ജനക്കൂട്ടം തല്ലിക്കൊന്നു
text_fieldsമുംബൈ: കാർ ഓട്ടോയിൽ തട്ടിയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ കാർ ഡ്രെവറെ ജനക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച മുംബൈയിലെ മലാഡിലാണ് സംഭവം. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകനായ ആകാശ് മീനാണ് (28) കൊല്ലപ്പെട്ടത്.
തർക്കം നടക്കുമ്പോൾ ഇയാളുടെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് പുഷ്പ പാർക്കിന് സമീപം ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ ആകാശിന്റെ കാറിൽ ഇടിക്കുകയായിരുന്നു.
ഇത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് ഇടയാക്കി. തുടർന്ന് ഓട്ടോഡ്രൈവർ സ്ഥലത്തുനിന്നും പോയി. പിന്നീട് ഓട്ടോ ഡ്രൈവർക്ക് പിന്തുണയുമായി എത്തിയ ജനക്കൂട്ടമാണ് ആകാശിനെ മർദിച്ചതെന്ന് ദിൻദോഷി പോലീസ് പറഞ്ഞു.
മകനെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ആകാശിന്റെ അമ്മ അവന്റെ ശരീരത്തിന് മുകളിൽ കവചം പോലെ കിടന്നെങ്കിലും ജനക്കൂട്ടം ആക്രമണം തുടരുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും മറ്റ് കുറ്റങ്ങൾക്കും ഇവർക്കെതിരെ ഭാരതീയ ന്യായ സൻഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 22 വരെ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.