''കാറില്‍ വെളളം നിറഞ്ഞു, ഒഴുകി തുടങ്ങി''- ഹൃദയഭേദകമായി വെങ്കടേശിെൻറ അവസാന ഫോൺ കോള്‍
text_fieldsഹൈദരാബാദ്: ന്യൂനമർദത്തെ തുടർന്ന് തെലങ്കാനയിൽ വൻതോതിലുള്ള മഴകെടുതികളാണുണ്ടായത്. മഴവെള്ളപാച്ചിലിൽ ഒഴുകപ്പോകുന്ന കാറിൽ നിന്നും രക്ഷപ്പെടാനുള്ള അവസാനശ്രമമായി െവങ്കിടേശ് സുഹൃത്തുക്കളോട് നടത്തിയ ഫോൺസംഭഭാഷണത്തിെൻറ വിവരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാറിനൊപ്പം വെള്ളക്കെട്ടിലൂടെ ഒലിച്ചുപോയ വെങ്കിടേശ് ഗൗഡിെൻറ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി.
''കാറിൻെറ ടയറുകളെലാം പോയി. എങ്ങനെയെങ്കിലും എന്നെ രക്ഷിക്കൂ. എെൻറ കാര്‍ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോകുകയാണ്. കാറിനകത്ത് മുഴുവവൻ െവള്ളം നിറഞ്ഞു''- ഹൈദരാബാദ് സ്വദേശിയായ വെങ്കടേശ് കൂട്ടുകാരനെ വിളിച്ച് അവസാനമായി പറഞ്ഞ വാക്കുകളാണിത്. വെങ്കിടേശിൻെറ വാക്കുകള്‍ നിസഹായനായി കേട്ടുനില്‍ക്കാനെ കൂട്ടുകാരന് സാധിച്ചുളളൂ. ശക്തമായ മഴവെള്ളപാച്ചിലിൽ ഒലിച്ചുപോയ കാർ മരത്തിൽ ഏറെ നേരം തങ്ങി നിന്നെങ്കിലും മരം കൂടി കടപുഴകിയതോടെ വെള്ളത്തിലേക്ക് താഴുകയായിരുന്നു.
കാറില്‍ കുടുങ്ങിപ്പോയ വെങ്കടേഷ് ഗൗഡിൻെറ ഒരു മിനിറ്റ് നാല്‍പതു സെക്കന്‍ഡ് നീണ്ട ഹൃദയഭേദകമായ ഫോൺ സംഭാഷണത്തിെൻറ വിവരങ്ങളാണ് പുറത്തുവന്നത്. യാത്രക്കിടെയാണ് വെങ്കടേശിന്റെ കാര്‍ ഒഴുക്കില്‍ പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ഫോണില്‍ സമീപത്തു സുരക്ഷിതമായ ഇടത്തുനിന്നിരുന്ന സുഹൃത്തിനെ വിളിച്ചു.
ആരെയെങ്കിലും തൻെറ രക്ഷയ്ക്കായി അയക്കാന്‍ കഴിയുമോ എന്നു ചോദിച്ച് കൊണ്ടായിരുന്നു അവസാന കോള്‍. സുഹൃത്തും ആകെ പരിഭ്രാന്തനായി. കാറില്‍ നിന്നിറങ്ങി മതിലിലോ സമീപത്തുള്ള മരത്തിലോ കയറി രക്ഷപ്പെടാന്‍ അദ്ദേഹം പറഞ്ഞു.
'മതില്‍ കാണാന്‍ പറ്റുന്നുണ്ടെന്നും കാറില്‍നിന്നു പുറത്തിറങ്ങിയാല്‍ ഒഴുക്കില്‍പെടും. ഒരു മരത്തിലാണു കാര്‍ തടഞ്ഞുനിന്നിരുന്നത്. ഇപ്പോള്‍ ആ മരവും കടപുഴകി ഒഴുകിപ്പോയി. കാര്‍ ഒഴുക്കിനൊപ്പം പോയിത്തുടങ്ങി' -വെങ്കടേഷ് പറയുന്നു.
'ധൈര്യം കൈവിടരുത്്. നിനക്കൊന്നും സംഭവിക്കില്ല' എന്നു സുഹൃത്ത് പറഞ്ഞെങ്കിലും വെങ്കടേഷിനെയും കൊണ്ടു കാര്‍ ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു.
കനത്തമഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ ഉണ്ടായ വെളളപ്പൊക്കത്തില്‍ ഇതുവരെ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെള്ളകെട്ടിലൂടെ കാറുകൾ ഒഴുകിനടക്കുന്നതും മനുഷ്യർ ഒഴുകിപ്പോകുന്നതിെൻറയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.