ബിഹാറിലെ കിഷൻഗഞ്ചിൽ കൊമ്പുകൾ വെട്ടിമാറ്റിയ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി
text_fieldsപാട്ന: ഇൻഡോ-നേപ്പാൾ അതിർത്തിയോട് ചേർന്ന് ബിഹാർ കിഷൻഗഞ്ചിലെ ദിഗൽബാങ്കിന് കീഴിലുള്ള ധന്യോല ഗ്രാമത്തിൽ കൊമ്പുകൾ വെട്ടിമാറ്റിയ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉമ ബാത്ത് ദുബെ പറഞ്ഞു.
ചത്ത ആനക്ക് ചുറ്റും ആറ് ആനകൾ കറങ്ങി നടക്കുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക പൊലീസും ഞായറാഴ്ച മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രഥമദൃഷ്ട്യാ സ്വാഭാവിക മരണമാണെന്ന് തോന്നുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിനൽ കൃത്യമായ മരണകാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചോളത്തിന്റെ വിളവെടുപ്പ് സമയത്താണ് ആനകൾ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിഷൻഗഞ്ചിലെ ഗ്രാമങ്ങളിൽ കാട്ടാനകളുടെ ശല്യം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെർഹാഗച്ച് ബ്ലോക്കിലെ ബരിയ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമങ്ങളിലെ നിരവധി വീടുകളും കൃഷികളും ഇവർ നാശം വരുത്തിയതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.