Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഡ്​ ഉപയോഗിച്ച്​...

കാർഡ്​ ഉപയോഗിച്ച്​ ടോൾ നൽകി; യുവാവിന്​ നഷ്​ടമായത്​ 87,000 രൂപ

text_fields
bookmark_border
കാർഡ്​ ഉപയോഗിച്ച്​ ടോൾ നൽകി; യുവാവിന്​ നഷ്​ടമായത്​ 87,000 രൂപ
cancel

മുംബൈ: മുംബൈ എക്​സ്​പ്രസ്​ ഹൈ​േവയിൽ എ.ടി.എം കാർഡ്​ ഉപയോഗിച്ച്​ ചുങ്കം നൽകിയ യുവാവി‍​െൻറ ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ 87,000 രൂപ കവർന്നു. ശനിയാഴ്​ച കാറിൽ മുംബൈയിൽ നിന്ന്​ പുണെക്ക്​ പോകുകയായിരുന്ന ദർശൻ പാട്ടീലി‍​െൻറ ബാങ്ക്​ അക്കൗണ്ടിൽ നിന്നാണ്​ പണം നഷ്​ടപ്പെട്ടത്​. പുണെക്ക്​ അടുത്ത്​ ഖലാപുർ ടോൾ ബൂത്തിൽ കാർഡ്​ വഴി 230 രൂപ അടച്ച്​ രണ്ട്​ മണിക്കൂറിനകം പല തവണകളായാണ്​ 87,000 രൂപ കവർന്നത്​.

കാർഡ്​ ഉപയോഗിച്ച്​ ആറ്​ തവണ ഒാൺലൈൻ വഴി ഇടപാട്​ നടത്തിയതായി എസ്​.എം.എസ്​ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ, ഇടപാട്​ സംബന്ധിച്ച്​ ബാങ്ക്​ അയച്ച മെയിലിൽ ഇടപാട്​ തിങ്കളാഴ്​ച നടന്നതായാണ്​ അറിയിച്ചത്​. പണം കവർന്ന സംഭവത്തിൽ ദർശൻ പാട്ടീൽ പൊലീസിൽ പരാതി നൽകി.

പണമിടപാട്​ അക്കൗണ്ട്​ ഉടമ തന്നെയാ​േണാ നടത്തുന്നതെന്ന്​ എസ്​.എം.എസ്​ വഴി ഉറപ്പുവരുത്തുന്ന ഒ.ടി.പി നമ്പർ തനിക്ക്​ ലഭിച്ചില്ലെന്ന്​ പാട്ടീൽ പരാതിയിൽ പറയുന്നു. കാർഡ്​ യന്ത്രത്തിൽ വലിച്ച ശേഷം കാർഡുടമ പിൻ നമ്പർ അടിക്കുന്നതിനിടെ കാർഡിലെ വിവരങ്ങൾ കവർന്നതാകാമെന്നും ബൂത്തിന്​ അടുത്ത്​ നിക്കുന്ന ആൾ വഴി​േയാ സി.സി.ടി.വി വഴി​േയാ പിൻ നമ്പർ ചോർത്തിയതാവാമെന്നുമാണ്​ വിദഗ്​ധർ സംശയിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newspunemalayalam newstoll plazaCard FraudSwiping
News Summary - Card Fraud: Man Loses Rs. 87,000 After Swiping At Pune-Mumbai Toll Plaza- India news
Next Story