വാട്സാപ്പിൽ സ്റ്റാറ്റസിടുമ്പോൾ സൂക്ഷ്മത വേണമെന്ന് ഹൈകോടതി
text_fieldsമുംബൈ: ഇതര ജനവിഭാഗങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കാൻ സാധ്യതയുള്ള വൈകാരിക വിഷയങ്ങളിൽ പരസ്യമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കും മുമ്പ് പുനഃപരിശോധന അനിവാര്യമാണെന്ന് ബോംബെ ഹൈകോടതി. പ്രത്യേക പദവി റദ്ദാക്കിയ ‘ആഗസ്റ്റ് അഞ്ച് കശ്മീരിന് കറുത്ത ദിന’മെന്ന് വാട്സ്ആപ് സ്റ്റാറ്റസിട്ടതിന് എതിരെയുള്ള കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കോലാപുരിലെ അധ്യാപകൻ ജാവേദ് അഹമദ് അസം നൽകിയ ഹരജിയിലാണ് കോടതി പരാമർശം.
കശ്മീർ പോലുള്ള വൈകാരിക വിഷയങ്ങളിൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് മുമ്പ് വിഷയത്തിൽ അവലോകനം അനിവാര്യമാണെന്നും സൂക്ഷ്മത പുലർത്തണമെന്നും പറഞ്ഞ കോടതി ഹരജി ഭാഗികമായി തള്ളി. ഇതര വിഭാഗങ്ങൾക്കിടയിൽ ശത്രുതക്ക് കാരണമാകുന്ന പരാമർശത്തിന് കേസ് തുടരട്ടെയെന്നു പറഞ്ഞ കോടതി പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് സ്വാതന്ത്ര്യദിന ആശംസ നേർന്നത് കുറ്റകരമല്ലെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.